വേങ്ങര: ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ തലങ്ങളെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു. പുല്ലാംകുഴൽ സംഗീതജ്ഞനായ രാജേഷ് രാമപുരം നേതൃത്വം നൽകിയ ശില്പശാലയിൽ കീബോർഡിസ്റ്റ് റിഥുൻ തബലിസ്റ്റ് മിഥുൻ എന്നിവർ പങ്കെടുത്തു. പരിപടിയുടെ ഔപചാരിക ഉദ്ഘാടനം കോളേജ് മാനേജർ അബ്ദുൾ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിതിൻ എം സ്വാഗതവും പി ടി എ സെക്രട്ടറി അബ്ദുറഹ്മാൻ കറുത്തേടത്ത് ആശംസയും നേർന്നു. പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം ഇരുപതോളം പേർ പങ്കെടുത്തു.
Related Articles
ബരീറ ഇനി മലബാറിന്റെ റാണി
Views: 276 ജയലക്ഷ്മി ആരതി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്പ്മെന്റ് സെൽ “ക്വീൻ ഓഫ് മലബാർ ” മത്സരം സംഘടിപ്പിച്ചു. ആദ്യ റൗണ്ടിൽ വ്യത്യസ്ത പഠന വകുപ്പുകളിലെ അമ്പതോളം വിദ്യാർത്ഥിനികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്ക്രീനിംഗ് ആൻഡ് എലിമിനേഷൻ റൗണ്ടിൽ നാല് വ്യത്യസ്ഥ റൗണ്ടുകളായാണ് മത്സരം നടന്നത്. ക്രീയേറ്റീവിറ്റി ആൻഡ് ആർട് റൗണ്ട്, പ്രസന്റേഷൻ സ്കിൽ, പേഴ്സണൽ ഇന്റർവ്യൂ, ഇന്റലിജന്റ് റൗണ്ട് തുടങ്ങിയ റൗണ്ടുകളിൽ നിന്നും വിജയിച്ച ഏഴ് പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് […]
സി-സോൺ വിജയികളെ അനുമോദിച്ചു
Views: 154 Reporter HAKEEM, II BA Multimedia വേങ്ങര: സി- സോൺ കലോൽസവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ലൈറ്റ്മ്യൂസിക്ക്, സ്കിറ്റ്, വട്ടപ്പാട്, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ ഫൈസൽ ടി, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദീൻ തെന്നല, അദ്ധ്യാപകരായ നവാൽ മുഹമ്മദ്, ഇ കെ ജാബിർ, യു യു […]
ഐ ഇ ഡി സി ക്ലബിന് കീഴിലുള്ള വനിത വിഭാഗം ഉദ്ഘാടനം ചെയ്തു
Views: 170 അൻഷിദ. എം (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഐ ഇ ഡി സി ക്ലബ്ബിന് കീഴിലുള്ള വുമൺ എംപവർമെന്റ് ലീഡേഴ്സ് ലീഗ് ഉദ്ഘാടനം പ്രമുഖ ഭക്ഷണ, ഉൽപ്പന്ന ഫോട്ടോഗ്രാഫർ ഷെറിൻ ജബ്ബാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കിടയിലുള്ള നേതൃത്വത്തിന്റെയും സംരഭകത്വത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിൽ ഐ ഇ ഡി […]