വേങ്ങര: നാഷണൽ സർവീസ് സ്കീമിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ എസ് എസ് ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. യു സൈതലവി എൻ എസ് എസ് പതാക ഉയർത്തി. തുടർന്ന് നടന്ന അസംബ്ലിയിൽ അദ്ദേഹം സന്ദേശം കൈമാറി. പ്രോഗ്രാം ഓഫിസർ സി അബ്ദുൽ ബാരി, അധ്യാപകരായ ഷഫീക് കെ പി, നാസിഫ് എം എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറി സൽമാനുൽ ഫാരിസ്, ലബീബ്, ജുനൈദ് അൻസാർ, ശഹീം, മുസ്ലിഹ് ഖാൻ, ഷാഹിദ്, സാബിത്ത്, സഫീദ, സഫ്ന തുടങ്ങിയവർ നേതൃത്വം നൽകി.
Related Articles
മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കം
Views: 464 മുഹമ്മദ് സഹൽ. കെ വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന മലബാർ ഫെസ്റ്റിവൽ ഓഫ് ലേറ്റേഴ്സിന് തുടക്കമായി. സാഹിത്യകാരനും വാഗ്മിയുമായ പി. എൻ. ഗോപികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ‘കല, കാലം, കാമ്പസ്’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി അധ്യക്ഷത വഹിച്ചു. ‘ദേശങ്ങൾ നിർവചിക്കുന്ന വേഷങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ഷാഹിന കെ. റഫീഖ് സംസാരിച്ചു. ‘സഹസഞ്ചാരം: ചില […]
മലബാർ കോളേജിൽ മിസ്റ്റർ പെർഫക്റ്റ് 3.0 മത്സരത്തിന് സമാപനം
Views: 181 ആയിഷ റിനു.പി വി (BA Multimedia 1st semester ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെൻസ് ഡേയോടാനുബന്ധിച്ച് നടന്ന “മിസ്റ്റർ പെർഫക്റ്റ് 3.0” മത്സരത്തിന് സമാപനം കുറിച്ചു. അവസാന റൗണ്ടിൽ ജിഷ്ണു സി.പി (ബിബിഎ ഒന്നാം വർഷം ) മിസ്റ്റർ പെർഫക്റ്റ് 3.0 പട്ടം നേടി. ഇലക്ട്രോണിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായ മിഷാൽ രണ്ടാം സ്ഥാനത്തെത്തി. നവംബർ 6, 7 തീയതികളിലായി കോളേജ് സെമിനാർ ഹാളിൽ […]
ലോക മുള ദിനാചരണം: മലബാർ കോളേജ് വിദ്യാർത്ഥികൾ നൂർ ലെയ്ക് സന്ദർശിച്ചു
Views: 75 മുബഷിറ. എം 3rd സെമസ്റ്റർ ബി.എ മൾട്ടീമീഡിയ വേങ്ങര: ലോക മുള ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന അംഗങ്ങൾ തിരൂരിലെ നൂർ ലെയ്ക് സന്ദർശിച്ചു. വേൾഡ് ബാമ്പൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പ്രകൃതി സ്നേഹിയായ നൂർ മുഹമ്മദ് 2000- ൽ സ്വന്തം പേരിൽ പ്രവർത്തനമാരംഭിച്ചതാണ് നൂർ ലെയ്ക്. മുള സംരക്ഷണത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മുളയുടെ വിപണന സാധ്യതകളെ അഭിവൃദ്ധിപെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ […]