വേങ്ങര: മലബാർ കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും ഓണപ്പാട്ടുകളുമായി ആഘോഷം ഗംഭീരമാക്കി. പരിപാടിയുടെ ഭാഗമായി അധ്യാപകർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ടി നേതൃത്വം നൽകിയ പരിപാടി പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കായി നടത്തിയ മൽത്സരങ്ങളിൽ അസ്കർ അലി കെ ടി, ലിയാവുദീൻ വാഫി, ബിഷാറ എം എന്നിവർ വിജയികളായി.



