വേങ്ങര: ചന്ദ്രയാൻ 2 വിക്ഷേപണവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘ചന്ദ്രയാനം’ പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. നാസ മീഡിയ റിസോഴ്സ് മെമ്പർ അബ്ദുൽ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മനുഷ്യന്റെ ബഹിരാകാശ യാത്ര സംബന്ധിച്ച വീഡിയോ പ്രദർശനം ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വകുപ്പ് മേധാവി ഷബീർ ടികെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപികമാരായ രേഷ്‌മ എം, ജംഷിദ കെ , വിദ്യാർത്ഥികളായ സഫ്‌വാൻ എംപി, റിനു റിഷാന പിപി, മുഹമ്മദ് മുർഷിദ് സികെ എന്നിവർ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം വിവിധ ക്ലാസ്സുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്വിസ് മത്സരത്തിന് അധ്യാപകനായ ഇസ്ഹാഖ് അഹമ്മദ് എ. നേതൃത്വം നൽകി. അവസാന വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥികളായ സയ്യിദ് സാജിദ് ഇ.എം, ഫാത്തിമ അർഷ പി എന്നിവരുടെ ടീം വിജയികളായി.