വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ബഷീറിലെ സൂഫി’ എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിൽ താനൂർ ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തലവൻ ഡോ: പി അബ്ദുൾ ഗഫൂർ സംസാരിച്ചു. സൃഷ്ടിയും സൃഷ്ടാവും ഒന്നുതന്നെ എന്ന സൂഫിയുടെ പരമമായ ലക്ഷ്യം തന്റെ രചനകളിലും ജീവിതത്തിലും അന്വർത്ഥമാക്കിയ മഹാനായ എഴുത്തുകാരനാണ് ബഷീർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൽ ബാരി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യാപിക ജിഷ പി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ലൈല വി എന്നിവർ സംസാരിച്ചു.
Related Articles
മലബാറിന്റെ സ്വപ്ന സാക്ഷാത്കാരമായി സ്നേഹ “ഭവനത്തിന്റെ” താക്കോൽ കൈമാറി
Views: 136 Reporter: Fathima mahsoofa ,II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് N.S.S. യൂണിറ്റിന്റെ കീഴിൽ നടന്ന “അഭയം” ഭവന നിർമ്മാണ പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാന്യനായ എം പി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധത ഉള്ള വിദ്യാത്ഥി സമൂഹമാണ് നാളത്തെ ഇന്ത്യയുടെ കരുത്ത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിൽ വീട് നഷ്ട്ടപെട്ട വേങ്ങര മറ്റത്തൂർ സ്വദേശിയായ അബുബക്കർ സിദ്ധീഖ് എന്നിവരുടെ കുടുമ്പത്തിനാണ് […]
മലബാർ കോളേജ് ‘അഭയം’ പദ്ധതിക്ക് തുടക്കമായി
Views: 187 വേങ്ങര : വേങ്ങര മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം തോട്ടക്കോട്ട് ഹസ്സൻ പൂക്കോയ തങ്ങൾ നിർവ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടമ്പോട്ട് മൂസ സാഹിബ്, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് എം. കെ., എൻ. എസ് .എസ് പ്രോഗ്രാം ഓഫിസർ സി.അബ്ദുൽ […]
മലബാർ കോളേജിന്റെ NAAC Accreditation പ്രവർത്തനങ്ങൾക്ക് ഊർജം നൽകി Interaction 2021
Views: 73 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ NAAC അക്രെഡിറ്റേഷൻ പ്രവത്തനങ്ങളെ വിലയിരുത്താനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോളേജ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളും പ്രിൻസിപ്പാളും അധ്യാപകരും അനധ്യാപകരും ഒത്ത് ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഐ ക്യു എ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മാനേജ്മെന്റ് കമ്മറ്റി ചെയർമാനും ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സൈദ് പുല്ലാണി, കോളേജ് മാനേജർ […]