തെന്നല: വേങ്ങര ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ തെന്നല അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച പഠിതാക്കളെ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റ് അനുമോദിച്ചു. പ്രോജക്ടിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയർമാർ സർവ്വേ നടത്തി നിരക്ഷരരെ കണ്ടെത്തി പഠിതാക്കൾക്ക് ക്ലാസ് നൽകിയിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സലീന കരുമ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി നൗഷാദ്, മെമ്പർമാരായ സുലൈഖ പെരിങ്ങോടത്ത്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ ബാരി, സാക്ഷരത പ്രേരക്മാരായ ദേവി വി, ഹേമലത വി, എന്നിവർ ആശംയർപ്പിച്ചു. നോഡൽ പ്രേരക് പി ആബിദ സ്വാഗതവും ശ്രീദേവി പി ടി നന്ദിയും പറഞ്ഞു.
Related Articles
‘മീറ്റ് ദ എക്സ്പേർട്ട്’ പരിപാടിയുമായി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്
Views: 276 വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി […]
മലബാറിന്റെ റേഡിയോ ജോക്കിയായി നാജിയ നസ്രിൻ
Views: 179 Reporter: Dheena fasmi, II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടി മീഡിയ ഡിപാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനതിന്റെ ഭാഗമായി സംഘടിപ്പിച്ച RJ hunt season-2 ൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ നാജിയ നസ്രിൻ മലബാറിന്റെ ആസ്വാദക മനസ്സുകളെ കീഴടക്കി ക്യാമ്പസ്സിലെ റേഡിയോ ജോക്കിയായി. രണ്ട് റൗണ്ടുകളായി നടന്ന വാശിയേറിയ മത്സരത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിനിന്നായി എട്ടോളം വിദ്യാർഥികൾ പങ്കെടുത്തു. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബികോം സി എ […]
സ്റ്റാഫ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
Views: 248 വേങ്ങര: മലബാർ കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഓണക്കളികളും ഓണപ്പാട്ടുകളുമായി ആഘോഷം ഗംഭീരമാക്കി. പരിപാടിയുടെ ഭാഗമായി അധ്യാപകർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി ടി നേതൃത്വം നൽകിയ പരിപാടി പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അംഗങ്ങൾക്കായി നടത്തിയ മൽത്സരങ്ങളിൽ അസ്കർ അലി കെ ടി, ലിയാവുദീൻ വാഫി, ബിഷാറ എം എന്നിവർ വിജയികളായി.