Reporter
MUHSIN RAHMAN, II BA Multimedia
വേങ്ങര: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്ടമെന്റ് ക്യാമ്പസിലും കോളേജിന്റെ പരിസരത്തുള്ള വീടുകളിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടു. പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നി ‘അരികത്തൊരു മരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ നട്ടത്. തൈകളുടെ പരിപാലനവും മേൽനോട്ടവും വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ച് നാല്പത് വീടുകളിലായി രണ്ടു തൈകൾ വീതം വെച്ചുപിടിപ്പിച്ചു.
‘അരികത്തൊരു മരം’ പദ്ധതി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ജംഷീദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി മൾട്ടിമീഡിയ പഠനവകുപ്പ് തലവൻ എം നമീർ, അദ്ധ്യാപകരായ കെ സി ഫിറോസ്, സി അബ്ദുൽ ബാരി, പി ടി നൗഫൽ, എം നിതിൻ, വസീം മുഹമ്മദ്, പദ്ധതി ഗുണഭോക്താവ് കുഞ്ഞാലി കെ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.