വേങ്ങര: സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇഫ്താർ മീറ്റ്. കോളേജ് യൂണിയൻ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, അധ്യാപകർ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മലബാറിന്റെ തനതു രുചിക്കൂട്ടുകളാൽ തയ്യാറാക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും പഴവർഗ്ഗങ്ങളും ഇഫ്താർ സംഗമത്തിന് കൊഴുപ്പേകി. ദീപാലംകൃതമായ സദസ്സിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Related Articles
കലാസ്മി ആർട്സ് ഫലങ്ങൾ ഇനി ഓൺലൈനിലൂടെയും
Views: 180 (Ummu Hafeefa 2nd sem Multimedia) വേങ്ങര: വേങ്ങര മലബാർ കോളേജ്കോ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് കലോത്സവ മത്സരങ്ങളുടെ ഫലങ്ങൾ തത്സമയം ഓൺലൈനിലൂടെ ലഭ്യമാക്കി കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫലങ്ങൾ ഇനി നേരിട്ടറിയാം. കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഓൺലൈൻ സ്കോർ ബോർഡിലൂടെ ഓൺസ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങളുടെ ഫലം അറിയാവുന്നതാണ്. പ്രധാനമായും ഗാലറി, ലീഡർ ബോർഡ്, സ്കോർ, ഓരോ ഇനത്തിൻ്റെയും വ്യക്തികത വിവരങ്ങൾ എന്നിവ ഓൺലൈൻ സ്കോർബോർഡിലൂടെ ലഭ്യമാണ്. ബി.സി.എ മൂന്നാം […]
പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളുമായി മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ്
Views: 132 വേങ്ങര: മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് വേങ്ങര പഞ്ചായത്തിലെ മുതലമാട്, കാളിക്കടവ് ഭാഗങ്ങളിലും പറപ്പൂർ പഞ്ചായത്തിലെ പുഴച്ചാൽ ഭാഗത്തും കിണർ ശുചീകരണവും ക്ളോറിനേഷനും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. വേലായുധൻ, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, വേങ്ങര എസ് ഐ ശ്രീ. റഫീഖ്, ഹെൽത്ത് ഇൻസ്പെക്ടർ സി ബാബു, സുബൈർ മാസ്റ്റർ, കോളേജിലെ അധ്യാപകരായ സി അബ്ദുൽ ബാരി, അബ്ദുറഹ്മാൻ […]
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റസ് എക്സലൻസ് അവാർഡ് നേടി മലബാറിലെ മുഹമ്മദ് ഷാഫി
Views: 201 ഫാത്തിമ മഹ്മൂദ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് പൂർത്തിയാക്കിയ മുഹമ്മദ് ഷാഫി കെ.പിക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരത്തിനു അർഹനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ബഷീറിന്റെയും കുഞ്ഞിമറിയത്തിന്റെയും മകനായ മുഹമ്മദ് ഷാഫി ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ സ്പെഷ്യലൈസേഷനോട് കൂടിയ കമ്പ്യൂട്ടർ സയൻസ് പി.ജി ചെയ്യുകയാണ്. നേരത്തെ കുസാറ്റിലെ പൊതു പ്രവേശന പരീക്ഷയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ മൂന്നാം റാങ്കും കമ്പ്യൂട്ടർ […]