News

അവസാന ബെല്ലും മുഴങ്ങി; വേർപാടിന്റെ വേദനയിൽ മലബാർ ക്യാമ്പസ്

Reporter
SIBILA P, II BA Multimedia

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2016-19 ബാച്ചിന്റെ വിടവാങ്ങലിനോടനുബന്ധിച്ച് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു. ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാ ഡിപ്പാർട്മെന്റുകളും മനോഹരമായ ദൃശ്യ വിരുന്നൊരുക്കിക്കൊണ്ടാണ് അവസാന വർഷ വിദ്യാർത്ഥികളെ സ്വീകരിച്ചത്.

പാഠ്യ-പഠ്യേതര പ്രവർത്തങ്ങളിലും കലാ കായിക മേഖലകളിലും കോളേജിന്റെ കുതിപ്പിൽ നിലവിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രകടനങ്ങളെ പ്രിൻസിപ്പൽ ഡോ. യു. സൈതലവി പ്രത്യേകം സ്മരിച്ചു. വിവിധ പഠന വകുപ്പുകൾ സംഘടിപ്പിച്ച യാത്രയയപ്പ്‌ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം പൂർത്തീകരിച്ച് ക്യാമ്പസിനോട് വിടപറഞ്ഞാലും കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കണമെന്നു പ്രിൻസിപ്പൽ ആഹ്വാനം ചെയ്‌തു.

തുടർന്ന് വിദ്യാർത്ഥികൾ അവരുടെ കലാലയ അനുഭവങ്ങൾ അദ്ധ്യാപക-വിദ്യാർത്ഥികൾക്കിടയിൽ പങ്കുവെച്ചു. കണ്ണീരിന്റെ നനവും ഇടറുന്ന ശബ്ദവും വേർപാടിന്റെ നൊമ്പരവും നിറഞ്ഞു നിന്ന വേദികൾ വിരഹ വേദനയുടെ വിവിധ തലങ്ങളെ പ്രതിഫലിപ്പിച്ചപ്പോൾ സദസ്സും മൂകമായി.! മൂന്നു വർഷത്തെ കലാലയ ജീവിതം അവസാനിച്ചു എന്ന യാഥാർഥ്യം ഉൾകൊള്ളാൻ സാധിക്കാതെ പലരും പരിഭവപ്പെട്ടു. പരിപാടികൾ അവസാനിച്ചിട്ടും ക്യാമ്പസിനോട് ‌ വിടപറയുന്നതിന്റെ വിരഹവേദന കടിച്ചമർത്തുന്ന മുഖങ്ങൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ആശ്വസിപ്പിക്കുന്ന കാഴ്ചകൾ കാണികളെപ്പോലും കണ്ണീരണിയിപ്പിച്ചു.!

പരിപാടിയോടനുബന്ധിച്ച് എല്ലാ ഡിപ്പാർട്മെന്റുകളും അവസാന വർഷ വിദ്യാർത്ഥികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *