മഞ്ചേരി: കെ എച് എ എം യൂണിറ്റി വിമൻസ് കോളേജിൽ നടന്ന നാലാമത് ഡോക്ടർ ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റാഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ ആതിഥേയരായ യൂണിറ്റി വിമൻസ് കോളേജിനെയും സെമിയിൽ കരുത്തരായ മമ്പാട് എം ഇ എസ് കോളജിനേയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഡബിൾസ് സിംഗിൾസ് എന്നീ വിഭാഗങ്ങളിൽ ടീം അംഗങ്ങളായ മുഹമ്മദ് അലി, ഷഫീക് കെ പി, കെ സി മൻസൂർ, പർവേസ്, ഷബീർ, ഷമീം എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂർണമെന്റിൽ ഉടനീളം നന്നായി കളിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – വേങ്ങരയുടെ സ്റ്റാഫ് ടീം ഫൈനലിൽ കരുത്തരായ അരീക്കോട് സുല്ലമുസ്സലാം കോളേജിനോടാണ് പരാജയപ്പെട്ടത്.
Related Articles
മലബാർ കോളേജ് ലൈബ്രറി വിപുലീകരണത്തിന് ഫണ്ട് കൈമാറി മക്കാസ
Views: 184 വേങ്ങര: വേങ്ങര മലബാർ കോളേജ് ലൈബ്രറി ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മക്കാസയുടെ നേതൃത്വത്തിൽ ഭാരവാഹികളായ അഫ്സൽ പുള്ളാട്ട് (ജനറൽ സെക്രട്ടറി), ഹിഷാമലി (ട്രഷറർ), എ.കെ.പി ജുനൈദ് എന്നിവർ ചേർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ: യു. സൈതലവിക്ക് ചെക്ക് കൈമാറി. കോളേജ് ലൈബ്രറിയിലേക്കാവശ്യമുള്ള പുസ്തകങ്ങൾ ഉടനെ കോളേജിലെത്തിക്കുമെന്ന് പ്രിൻസിപ്പൽ ഭാരവാഹികളോട് പറഞ്ഞു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ അബ്ദുൽ ബാരി സി, സാബു കെ. രസ്തം, നൗഫൽ പി.ടി, […]
“കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി ” ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു
Views: 151 ഷഹ്ബ ഷെറിൻ. കെ വേങ്ങര: മലബാർ കോളേജിലെ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം തയ്യാറാക്കിയ “കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിലാണ് ഐ.എസ്.ബി.എൻ രജിസ്ട്രേഷനുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. ഡോ. കെ.പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വകുപ്പ് മേധാവി അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത […]
ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം ആചരിച്ചു
Views: 277 Reporter: Nadira K II BA Multimedia വേങ്ങര: വിദ്യാർത്ഥികളെ ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് അസോസിയേഷനും വനിത സെല്ലും സംയുക്തമായി ഡിസംബർ 9 മുതൽ 14 വരെ ‘ഊർജ്ജോത്സവം’ പരിപാടി ആചരിച്ചു. ഊർജ്ജോത്സവത്തിൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ, വീഡിയോ, ഉപന്യാസ രചന മത്സരങ്ങൾ, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം, എനർജി എക്സിബിഷൻ, എൽ ഇ ഡി ബൾബ് നിർമ്മാണ […]