വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ കോളേജ് ഡേ വിദാഹ് 2019 കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം ഹകീം തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കോളേജ് മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ എം അബ്‌ദുൾ മജീദ്, ഫസലു റഹ്മാൻ, യൂസഫ് അലി വലിയോറ, ഫൈസൽ ടി എന്നിവർ ആശംസകൾ നേർന്നു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.


