വേങ്ങര: ലോകമാതൃഭാഷ ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭാഷ സമിതിയും മലയാളം പഠന വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വ്യത്യസ്തവും വൈവിധ്യങ്ങളുമായ പരിപാടികൾ സംഘടിപ്പിച്ചു. “വാക്ചാതുരി” എന്ന പേരിൽ വിദ്യാർത്ഥികൾക്ക് പ്രിയ അക്ഷരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. മൂന്ന് ബാച്ചുകളിൽ നിന്നായി മുപ്പതോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം നടന്ന പ്രസംഗം, കവിതാ പാരായണം, കേട്ടെഴുത്ത്, വായന എന്നീ മത്സരങ്ങളിൽ അധ്യാപകരും അനദ്ധ്യാപകരും അടക്കം 25 ഓളം പേർ പങ്കെടുത്തു. വിജയികൾക്ക് പ്രിൻസിപ്പാൾ ഡോ: യു. സൈദലവി സമ്മാനങ്ങൾ വിതരണം ചെയ്‌തു. ഭാഷ സമിതി അംഗങ്ങളായ ജിഷ പി, കെസി മൻസൂർ, ഷബീർ കെകെ എന്നിവർ നേതൃത്വം നൽകി.



