Reporter
FARHANA SAYYIDA, II BA Multimedia
വേങ്ങര : ജീവിത ശൈലിയിലുള്ള വലിയ മാറ്റങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങളും തണ്ണീര്തടങ്ങളെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാവുന്നു എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് അഭിപ്രായപ്പെട്ടു. തണ്ണീർത്തടങ്ങളും ജീവജാലങ്ങളും മനുഷ്യജീവനുമായുള്ള അബേദ്ധ്യമായ ബന്ധത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായി അദ്ദേഹത്തിന്റെ വാക്കുകൾ. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ നടത്തിയ ജലാശയം 2k19 എന്ന ത്രിദിന തണ്ണീർത്തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രിൻസിപ്പാൾ ഡോ. യു സൈദലവി, ഭൂമിത്രസേന കോർഡിനേറ്റർ അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. കോമേഴ്സ് ഡിപ്പാർട്മെന്റ് എച് ഒ ഡി നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്രോണിക്സ് ഡിപ്പാർട്മെന്റ് എച് ഒ ഡി ഷബീർ സ്വാഗതം പറഞ്ഞു.