കോഴിക്കോട്: മീഡിയ വൺ ചാനലിലെ പ്രമുഖ വാർത്താധിഷ്ഠിത പരിപാടിയായ ‘കേരള സമ്മിറ്റിൽ’ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾ പങ്കെടുത്തു. വാർത്താധിഷ്ഠിത പരിപാടികളുടെ നിർമാണം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ടെലിവിഷൻ സംപ്രേക്ഷണത്തിന്റെയും നിർമാണത്തിന്റെയും സാങ്കേതിക പ്രവത്തനങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാനൽ സന്ദർശനം നടത്തിയത്. 30 പേരടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ടെലിവിഷൻ സാങ്കേതിക പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ പരിചയപ്പെട്ടു. മീഡിയ വൺ ചാനൽ സംഘടിപ്പിച്ച പരിപാടിക്ക് കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് അദ്ധ്യാപകൻ പിടി നൗഫൽ നേതൃത്വം നൽകി.
Related Articles
തലമുറകളുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കി മലബാർ കോളേജ് ഫുട്ബോൾ ടീം -അലുംനി സൗഹൃദ മത്സരം
Views: 147 വേങ്ങര: മലബാർ കോളേജ് പ്രഥമ അലുംനി മീറ്റുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. നിലവിലെ കോളേജ് ടീം ഒരു ഭാഗത്തു അണിനിരന്നപ്പോൾ എതിർഭാഗത്ത് കോളേജിലെ മുൻ തലമുറയിലെ താരങ്ങൾ സർവ്വസന്നാഹത്തോടെ നിലയുറപ്പിച്ചു. കേരള സീനിയർ ഫുട്ബാൾ താരം നവാസിന്റെ നായകത്വത്തിൽ ഇറങ്ങിയ അലുംനി ടീമിൽ സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ ടീമിന്റെ മുൻ നായകൻ മിഷാൽ, സുഫിയാൻ, സമീർ, അമിൽരാജ് എന്നിവർ ബൂട്ടണിഞ്ഞപ്പോൾ നിലവിലെ കോളേജ് ടീമും പ്രഗത്ഭരെ തന്നെ […]
ഡബ്ല്യൂ ഡി സി ഇന്റർനാഷണൽ വിമൻസ് ഡേ ആചരിച്ചു
Views: 150 വേങ്ങര: ഇന്റർനാഷണൽ വിമൻസ് ഡേ ആചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിമൻസ് ഡെവലപ്മെന്റ് സെലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. “ഫെമില്ല” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് സർവകലാശാല വിമൻസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അദ്ധ്യാപിക ഡോ: മോളി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മന്റ് സ്റ്റഡീസ് വിഭാഗം തലവൻ അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യൂ ഡി സി കോർഡിനേറ്റർ വി ധന്യ ബാബു സ്വാഗതം ആശംസിച്ചു. സി […]
റാഗിങ്ങ് വിമുക്ത ക്യാമ്പസ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ: മുജീബ് റഹ്മാൻ
Views: 182 വേങ്ങര. റാഗിങ്ങ് വിമുക്ത വിദ്യാർത്ഥി സൗഹൃദ കലാലയങ്ങൾ ഇന്നത്തെ സമൂഹത്തത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ: മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആന്റി റാഗിങ്ങ് സെൽ സംഘടിപ്പിച്ച റാഗിങ്ങ് വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടി വേങ്ങര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി നടന്ന ക്ലാസുകളിൽ […]