വേങ്ങര: മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി “സ്ത്രീ സൗഹൃദ ക്ലാസ്” സംഘടിപ്പിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ അതിനുള്ള പരിഹാരങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം. മലപ്പുറം ജില്ലാ ഹോമിയോപ്പതി ഹോസ്പിറ്റലിലെ ഡോ. റിയ, ക്ലിനിക്കൽ സൈക്കോലോജിസ്ററ് കൊച്ചുത്രേസ്യ എന്നിവർ നേതൃത്വം നൽകി. വുമൺ ഡെവലപ്മെന്റ് സെൽ കോർഡിനേറ്റർ വി ധന്യ ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി അബ്ദുൽ ബാരി എന്നിവർ സംബന്ധിച്ചു.
Related Articles
കൊതിയൂറും രുചി വൈവിദ്ധ്യങ്ങളൊരുക്കി തത്സമയ പാചക മത്സരം സംഘടിപ്പിച്ച് മലബാർ
Views: 196 ഷഹ്ന ഷെറിൻ ടി. പി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡബ്ലൂ.ഡി. സി, വുമൺ സെൽ, ഭൂമിത്രസേന ക്ലബ്ബുകൾ സംയുക്തമായി ഡിസംബർ ആറിന് സേവേഴ്സ് ഓഫ് കേരള എന്ന പേരിൽ തത്സമയ പാചക മത്സരം സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി. നിർവഹിച്ചു. ആധികാരികമായ കേരളീയ വിഭവങ്ങൾ, ആരോഗ്യകരവും പോഷക സമൃദ്ധവുമായ വിഭവങ്ങൾ എന്നതായിരുന്നു […]
മലബാർ എൻ എസ് എസ് ക്യാമ്പിന് തുടക്കം
Views: 187 ഫരിയ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ എൻ എസ് എസ് യൂണിറ്റ് വളണ്ടിയർമാർക്കുള്ള അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. രണ്ടാം വർഷ വിദ്യാർഥികൾക്കാണ് കണ്ണമംഗലം കിളിനക്കോട് ജി.എൽ.പി സ്കൂൾ വെച്ച് ക്യാമ്പുകൾ നടക്കുന്നത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ആധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റൂഫിയ ചോല മുഘ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസർ ഫൈസൽ […]
എയ്ഡ്സ് ദിനാചരണം നടത്തി
Views: 27 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ. എസ്. എസ് യൂണിറ്റും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കൾച്ചറൽ ഫോറം (സുരക്ഷ)യും സംയുക്തമായി വിത്യസ്ത എയ്ഡ്സ് ദിന സന്ദേശ പരിപാടികൾ സംഘടിപ്പിച്ചു. മെഴുകുതിരി തെളിയിക്കൽ, റെഡ് റിബ്ബൺ ക്യാമ്പയിൻ, ചാർട്ട് പ്രദർശനം, സൗജന്യ HIV പരിശോധന, ബിപി ചെക്കിങ്, VDRL പരിശോധന എന്നിവ നടത്തി. പരിപാടികളിൽ എൻ. എസ്. എസ്. ഓഫീസർ ശ്രീ. ഫൈസൽ. ടി, […]