വേങ്ങര: ആസ്റ്റർ മിംസ് കോട്ടക്കലിന്റെ സാങ്കേതിക സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. “Basic Life Support and Cardiology എന്ന വിഷയത്തിലൂന്നിയ പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. മൗഫൂസ് റഹ്മാൻ നിർവഹിച്ചു. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ഷാഫി ശില്പശാലക്ക് നേതൃത്വം നൽകി. മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി, കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, വുമൺ ഡെവലൊപ്മെന്റ് സെൽ കോർഡിനേറ്റർ വി ധന്യ ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി അബ്ദുൽ ബാരി, ആസ്റ്റർ മിംസ് അക്കാദമിക്ക് കോർഡിനേറ്റർ ദിലീപ്, എമർജൻസി വിഭാഗം ടെക്‌നീഷ്യന്മാരായ സിബി, ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാലയോടനുബന്ധിച്ച് ആസ്റ്റർ മിംസ് ഗൈനക്കോളജിസ്റ്റ് ഡോ. റബേക്ക രത്നം സ്ത്രീ രോഗങ്ങളെകുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി.

