News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ഡിഗ്രിക്കാരുടെ ഓൺലൈൻ കൂട്ടായ്മയൊരുക്കി മലബാർ മൾട്ടീമീഡിയ വിദ്യാർത്ഥികൾ

Reporter
T SUHAILUDHEEN, I BA Multimedia

വേങ്ങര : കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഗവന്മെന്റ്, എയ്ഡഡ്, സെൽഫ് ഫിനാൻസ് കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ കോർത്തിണക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ ഒന്നാം വർഷ വിദ്യാർഥികൾ CUC college’s 2k18 -21 എന്ന പേരിൽ വാട്സാപ്പ് രൂപീകരിച്ചു.
ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് 21/1/19 തിങ്കളാഴ്ച്ച അഡ്മിന്മാരായ ടി സുഹൈലുദ്ദീൻ, കെ കെ മുഹ്‌സിൻ റഹ്‌മാൻ, വി അഭിജിത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
നിലവിൽ 50 ൽ പരം കോളേജുകളിലെ വിദ്യാർത്ഥികളടങ്ങുന്ന ഗ്രൂപ്പാണ് CUC college’s 2k18 -21.
വിവിധ കോളേജുകളിൽ നടക്കുന്ന പ്രോഗ്രാമുകളും ഇന്റർ കോളേജീയേറ്റ് മത്സരങ്ങളും എല്ലാവരിലും എത്തിക്കുക, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നല്ല സൗഹൃദക്കൂട്ടായ്മ സൃഷ്ടിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

One Reply to “കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ഡിഗ്രിക്കാരുടെ ഓൺലൈൻ കൂട്ടായ്മയൊരുക്കി മലബാർ മൾട്ടീമീഡിയ വിദ്യാർത്ഥികൾ

Leave a Reply

Your email address will not be published. Required fields are marked *