വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ യൂനോയ 2019 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഹിപ്നോട്ടിസം ട്രെയിനിങ് സംഘടിപ്പിച്ചു. ഉപബോധ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മനസ്സിന്റെ നിഗൂഡതകളെ കെട്ടഴിക്കുന്ന ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതായിരുന്നു യൂനോയ 2019. പരിപാടിയുടെ ഉദ്ഘാടകനും വളാഞ്ചേരി മർക്കസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവിയുമായ ഷാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. സ്നേഹം മനുഷ്യ മനസ്സിന്റെ അമൂല്യമായ സമ്പത്ത് എന്ന ആശയത്തിലൂന്നിയ സൈക്കോ ഡ്രാമയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്മെൻറ് അദ്ധ്യാപിക നീനു അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി സഹ്ല സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ അബ്ദുൾ മജീദ് മണ്ണിശ്ശേരി, കോമേഴ്സ് വിഭാഗം മേധാവി നവാൽ മുഹമ്മദ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല എന്നിവർ സംസാരിച്ചു.
Related Articles
മലബാറിൽ ചലച്ചിത്ര വിസ്മയം ഒരുക്കി KLAPPE-2020
Views: 117 Reporter: Dheena fasmi, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ _ക്ലാപ്പെ-2020 ഇൻട്രാ ഡിപ്പാർട്മെന്റ് ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദിന ചലച്ചിത മേള പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും പത്ര പ്രവർത്തകനുമായ സജീദ് നെടുത്തൊടി ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായി ഉപയോഗിക്കാൻ മാധ്യമവിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിപ്പാർട്മെന്റ് തലവൻ നമീർ മഠത്തിൽ സ്വാഗതം ആശംസിക്കുകയും പ്രിൻസിപ്പൽ ഡോ […]
സ്വീകരണം നൽകി
Views: 173 വേങ്ങര: ലെഫ്റ്റനന്റ് പദവി ലഭിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം അധ്യാപകൻ ഡോ. സാബു കെ. റെസ്തത്തിനെ എൻസിസി യൂണിറ്റ് ആദരിച്ചു. മഹാരാഷ്ട്രയിലെ കാംപ്റ്റിയിലുള്ള എൻ.സി.സി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ പ്രീ-കമ്മീഷൻ പരിശീലനം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ആദരിക്കൽ ചടങ്ങിനു പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. മുഹമ്മദ് ലിയാഉദ്ദീൻ വാഫി അധ്യക്ഷനായി. ചടങ്ങ് പി.ടി.എ അംഗം അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അബ്ദുൽ ബാരി സി, ഡോ. രെമിഷ്.എൻ, […]
മലയാള സിനിമ ചരിത്ര എക്സിബിഷൻ ആരംഭിച്ചു
Views: 444 നസ്മിയ. കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ, ജേർണലിസം വകുപ്പുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി ഫെബ്രുവരി 21,22 തിയ്യതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ചലച്ചിത്രമേളയോടനുബന്ധിച്ച്“ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട മലയാളം സിനിമ” എന്ന പ്രമേയത്തിൽ മലബാർ കോളേജിൽ പ്രത്യേക എക്സിബിഷൻ കോർണർ തുറന്നു. ചലച്ചിത്ര അക്കാദമി ഒരുക്കുന്ന മലയാള സിനിമയുടെ ചരിത്രങ്ങൾ കോർത്തിണക്കിയ പ്രത്യേക എക്സിബിഷൻ ആണ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് […]