Uncategorized

കുരുന്നുകൾക്ക് സ്നേഹക്കരുതൽ; പാറക്കണ്ണിയിലെ അങ്കണവാടിയിൽ ചിരിയും അവകാശബോധവും

ഹാജറ.കെ (1st Sem Ba Multimedia) വേങ്ങര: ശിശുദിനത്തോടനുബന്ധിച്ച് നവംബർ പതിനാലിന് വേങ്ങരയിലെ പാറക്കണ്ണി ലേബർ അങ്കണവാടി വർണ്ണോത്സവത്തിന് സാക്ഷ്യം വഹിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ വികസന സെൽ സംഘടിപ്പിച്ച ‘ഗിഗ്ഗ്ൾസ് & ഡ്രീംസ്‌ ‘ എന്ന പരിപാടി രാവിലെ 10.30|ന് ആരംഭിച്ചു. ആഘോഷത്തിനപ്പുറം കുരുന്നുകൾക്ക് അവകാശങ്ങളുടെയും സുരക്ഷിതത്വത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുന്ന ഒരു സംരംഭമായി പരിപാടി. വർണ്ണങ്ങളുടെ വിരുന്നുമായി ബാല്യകാല കളറിംഗ് മത്സരങ്ങൾ, ആസ്വാദ്യകരമായ പാട്ടുകൾ, ഉല്ലാസകരമായ കളികൾ എന്നിവ അങ്കണവാടി മുറ്റത്ത് […]

News

പ്രോഗ്രാമിംഗ് നൈപുണ്യം വളർത്താൻ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്സ് എംപവർമെന്റ് പ്രോഗ്രാം

ഫാത്തിമ നിയ.ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് എംപവർമെന്റ് പ്രോഗ്രാം ഓൺ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. 2025 നവംബർ 12 ന് ഉച്ചയ്ക്ക് 1.30 ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പ്രോഗ്രാമിംഗ് കഴിവുകളും സോഫ്റ്റ്‌വെയർ വികസനത്തിലെ പ്രായോഗിക അറിവുകളും വളർത്തി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക എന്നതാണ് പരിപാടിയുടെ […]

News

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി മലബാർ കോളേജിൽ ‘മാപ് ‘ സോഫ്റ്റ് സ്കിൽ പരിശീലനം.

മുഹമ്മദ് ലുക്മാനുൽ ഹക്കീം.സി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും തൊഴിൽപരമായ മികവിനുമായി ഒരുക്കിയ ‘മാപ്- ഗെയ്ഡിംഗ് സ്കിൽസ് ഫോര്‍ ഗ്രോത്ത് എന്ന പേരിൽ ഏകദിന ശിൽപശാല വേറിട്ട അനുഭവമായി. 2025 നവംബർ 11ന് രാവിലെ 9.30 ന് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. അന്താരാഷ്ട്ര എച്ച്.ആർ.ഡി ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ ഹിഷാം അരീക്കോടാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. വിദ്യാർത്ഥികളുടെ […]

News

മുഹമ്മദ് ലെഹന് സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ തിളക്കമേറിയ വിജയം

ഫാത്തിമ ശിഫ്ന ടീ സി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ലെഹൻ സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുകയും 2025 ലെ ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തു. ലെഹന്റെ പ്രകടനം കോളേജിന് അഭിമാന നിമിഷമായി. മത്സരങ്ങളിൽ മുഹമ്മദ് ലെഹൻ രണ്ട് വെള്ളി മെഡലുകളും ഒരു വെങ്കല മെഡലും നേടി. റോഡ് 1 ലാപ്പ് ഇനത്തിൽ വെള്ളി മെഡൽ, ഡ്യുവൽ […]

Uncategorized

പ്രകൃതിയുടെ അതുല്യ കാവ്യവും സൗന്ദര്യവും നിറഞ്ഞ ഊരകം മല

ഹർഷിദ. കെ. ടി (1st Sem BA multimedia) വേങ്ങര: ഊരകം മലയാണ് മലപ്പുറം ജില്ലയിലെ വേങ്ങരയും കണ്ണമംഗലവും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു മലപ്രദേശം. മലപ്പുറം ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം. ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. മലയിലേക്കുള്ള കയറ്റം കഠിനമായതാണെങ്കിലും അതിന്റെ മുകളിൽ എത്തുമ്പോൾ ലഭിക്കുന്ന കാഴ്ചകൾ അതുല്യമാണ്. മലയെ ചുറ്റിപ്പറ്റി മഞ്ഞുമേഘങ്ങൾ നിറഞ്ഞുനിൽക്കുന്നത് കാണുന്നവർക്കൊരു സ്വപ്ന ലോകത്തെ അനുഭവം നൽകും. […]

Uncategorized

വിദ്യാർത്ഥികളുടെ കായിക വളർച്ചയ്ക്ക് സ്ഥിര പിന്തുണ: കായിക ശേഷിക്ക് ഊന്നൽ നൽകി മലബാർ കോളേജ് മൈതാനം

.Iswa TT (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ മൈതാനം വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്കും ശാരീരിക ക്ഷമതക്കും സ്ഥിരമായി പിന്തുണ നൽകുന്ന പ്രധാന വേദിയായി തുടരുന്നു. പഠനത്തോടൊപ്പം കായികരംഗത്തും തുല്യ പ്രാധാന്യം നൽകുന്ന ഒരു പഠന സംസ്കാരമാണ് കോളേജിൽ നിലനിൽക്കുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തിന് പ്രചോദനമാകുന്നെന്നും അധികൃതർ അറിയിച്ചു. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ സജീവമായ കായിക പങ്കാളിത്തം കാണാം. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ടീം ഗെയിമുകൾക്കൊപ്പം […]

Review

ട്വിസ്റ്റുകളില്ലാതെ ഒരു സാധാരണക്കാരന്റെ ജീവിതം.

റിദ എം പി (4 sem, BA Multimedia) ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൈഫ് ഓഫ് ജോസൂട്ടി’. “നോ ട്വിസ്റ്റ്, നോ സസ്പെൻസ്, ഓൺലി ലൈഫ്” എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രം, പേരുപോലെ തന്നെ ജോസൂട്ടി എന്ന സാധാരണക്കാരന്റെ ജീവിതകഥയാണ് പറയുന്നത്. ദിലീപ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇടുക്കിയിലെ കട്ടപ്പനക്കാരനായ ജോസൂട്ടി (ദിലീപ്) എന്ന കർഷക യുവാവിന്റെ ജീവിതത്തിലെ 30 വർഷങ്ങളാണ് സിനിമയുടെ പ്രമേയം. സാമ്പത്തിക ബാധ്യതകൾ […]

News

വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷിക്ക് കരുത്തേകി മലബാർ കോളേജ് സെമിനാർ ഹാൾ

ഫാത്തിമ നിയ.ടി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജിലെ സെമിനാർ ഹാൾ കോളേജിലെ അക്കാദമിക്, ഗവേഷണ, പഠന പ്രവർത്തനങ്ങൾക്ക് പ്രധാന വേദിയായി മാറിയിരിക്കുന്നു. വിവിധ വകുപ്പുകളുടെ സെമിനാർ ക്ലാസ്സുകൾ, റിസർച്ച് പേപ്പർ അവതരണങ്ങൾ, അക്കാദമിക് ചർച്ചാ സെക്ഷനുകൾ, ഒന്നിച്ചുള്ള പഠന പ്രവർത്തനങ്ങൾ, നൈപുണ്യ വികസന ശിൽപശാലകൾ എന്നിവ ഇവിടെ സ്ഥിരമായി സംഘടിപ്പിക്കപ്പെടുന്നു. സ്മാർട്ട്‌ പ്രസന്റേഷൻ സംവിധാനങ്ങൾ, സ്ക്രീൻ പ്രൊജക്റ്റിംഗ് സൗകര്യം, മികച്ച സൗണ്ട് സിസ്റ്റം, സുഖകരമായ സീറ്റിംഗ് എന്നിവയെല്ലാം സെമിനാർ ഹാളിനെ ഫലപ്രദമായ അക്കാദമിക് […]

News

അറിവിന്റെ ആലയമായി മലബാർ കോളേജ് ലൈബ്രറി

ഫാത്തിമ ശിഫ്ന ടീ സി (1st Sem BA Multimedia) വേങ്ങര: കോളേജ് ലൈബ്രറി വിദ്യാർത്ഥികൾക്ക് പഠനത്തിലും ഗവേഷണത്തിലും വൻ പിന്തുണയായി മാറിയിരിക്കുകയാണ്. വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങൾ, സാഹിത്യകൃതികൾ, ഗവേഷണപ്രബന്ധങ്ങൾ, മാസികകൾ, ജേണലുകൾ തുടങ്ങിയവ ഉൾപ്പെടുന്ന സമ്പന്നമായ ശേഖരം ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ പ്രതിദിനം ലൈബ്രറിയിൽ എത്തി തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായനയിൽ മുഴുകുകയാണ്. ലൈബ്രറിയിലെ സാഹിത്യകൃതികൾ വായനാശീലവും ഭാഷാപാഠവും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പഠനത്തിനും ചിന്തയ്ക്കും അനുയോജ്യമായ ശാന്തമായ അന്തരീക്ഷം ലൈബ്രറിയുടെ […]

News

മാതൃഭാഷയുടെ ചരിത്രത്തിലൂടെയുള്ള സഞ്ചാരം; ശ്രദ്ധേയമായി കേരളപ്പിറവി വാരാചരണം

മുഹമ്മദ്‌ ലുക്മാനുൽ ഹക്കീം. സി (1st Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും ഭാഷാ സമിതിയും ചേർന്ന് ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളപ്പിറവി വാരാചരണം ശ്രദ്ധേയമായി. 2025 നവംബർ 03 തിങ്കളാഴ്ച രാവിലെ 10.30-ന് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ‘മാതൃഭാഷ കൊണ്ടെന്ത് പ്രയോജനം’ എന്ന വിഷയത്തിൽ പ്രമുഖ ഭാഷാ പണ്ഡിതനും ഗവ.കോളേജ് മലപ്പുറം മുൻ പ്രൊഫസറുമായ ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പ്രഭാഷണത്തിൽ മാതൃഭാഷയുടെ […]