News

പുതിയ വിദ്യാർത്ഥി യൂണിയൻ നിലവിൽ വന്നു

ഫാത്തിമ ഇർശിഫ .ടി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 9 ന് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പുതിയ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായ പ്രചാരണങ്ങൾക്കും സജീവമായ വോട്ടെടുപ്പിനുമൊടുവിൽ ഉത്സവസമാനമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം വർഷ വിദ്യാർത്ഥി നിഹാദ് ഉസ്മാനാണ് ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചത്. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിപാടികളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാകും മുഖ്യപരിഗണനയെന്ന് അദ്ദേഹം പ്രതികരിച്ചു. സി.ടി മുഹമ്മദ് നിഹാദ്, കെ.പി […]

News

വേങ്ങര മലബാർ കോളേജിൽ റീഡേഴ്സ് ഫോറം സംഘടിപ്പിച്ചു

ഫാത്തിമ ലിയ വി ( 1st sem BA Multimedia) വേങ്ങര: അക്ഷരങ്ങൾ അഗ്നിയായും വാക്കുകൾ വെളിച്ചമായും മാറുന്ന അനുഭവം പകർന്ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റീഡേഴ്സ് ഫോറം സംഘടിപ്പിച്ചു. രാവിലെ 10.30 മുതൽ 11.30 വരെ ലൈബ്രറിയിൽ വെച്ചായിരുന്നു പരിപാടി നടന്നത്. രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി ഫാത്തിമ റിഷാന മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അരുന്ധതി റോയ് എഴുതിയ “ദ ഗോഡ് ഓഫ് സ്മോൾ തിങ്സ് “എന്ന […]

News

ബിരിയാണി ചലഞ്ചിൽ മലബാർ കോളേജും പങ്കാളികളായി

മുഹമ്മദ്‌ സിയാസ് എം (1st sem BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും സംയുക്തമായി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ചിൽ മലബാർ കോളേജിലെ വിദ്യാർത്ഥികൾ പങ്കാളികളായി. കോളേജിലെ രണ്ടാം വർഷ എൻ.എസ്.എസ് യൂണിറ്റ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോളേജിലെ എല്ലാ വകുപ്പുകളിലും ബിരിയാണി വിതരണം നടന്നു. കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സമൂഹത്തിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫണ്ട്‌ സമാഹരിക്കുന്നതിനായാണ് ബിരിയാണി ചലഞ്ച് […]

News

സാമ്പത്തിക സാക്ഷരത അവബോധ പരിപാടി സംഘടിപ്പിച്ചു മാനേജ്മെന്റ് സ്റ്റഡീസ്

ഫാത്തിമ ഹിബ .പി (1st Sem BA Multimedia) വേങ്ങര: മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്.ഇ.ബി.ഐ) യുമായി സഹകരിച്ച് “മണി മെന്റർ ഫിനാൻഷ്യൽ ലിറ്ററസി അവർനെസ് പ്രോഗ്രാം” എന്ന പേരിൽ സാമ്പത്തിക സാക്ഷരതാ അവബോധ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. 2025 ഒക്ടോബർ 6 ന് രാവിലെ 10 മണി മുതൽ 11 മണി വരെ സൂം പ്ലാറ്റ്‌ഫോം വഴി നടന്ന ഈ […]

Review

വെള്ളിത്തിരയിലെ വിപ്ലവം: മലയാള സിനിമ എങ്ങനെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു?

റിദ എം പി (4 sem, BA Multimedia) ഒരുകാലത്ത് കേരളത്തിലെ തിയേറ്ററുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമ ഇന്ന് ലോകസിനിമയുടെ ഭൂപടത്തിൽ തന്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച്, സബ്ടൈറ്റിലുകളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റുകയാണ്. എന്താണ് മലയാള സിനിമയെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നത്? മറ്റു ഇൻഡസ്ട്രികൾ വലിയ ബഡ്ജറ്റിലും ഗ്ലാമറിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മലയാള സിനിമ എന്നും വിശ്വസിക്കുന്നത് കഥകളുടെ കരുത്തിലാണ്. സാധാരണക്കാരന്റെ ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളും തികച്ചും […]

General Life style

നമ്മുടെ ചോരയിലും പ്ലാസ്റ്റിക്: അദൃശ്യനായ ഈ ‘നിശബ്ദ കൊലയാളി’യെ അറിയുന്നുണ്ടോ?

റിദ എം പി (4 sem, BA Multimedia) നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നുവെന്നാണ് പലരുടെയും ധാരണ. എന്നാൽ പ്രകൃതി അവയെ അദൃശ്യമായ ചെറിയ കണികകളാക്കി മാറ്റി നമ്മുടെ പ്ലേറ്റുകളിലേക്കും കുടിവെള്ളത്തിലേക്കും തന്നെ തിരികെ എത്തിക്കുകയാണ്. മൈക്രോപ്ലാസ്റ്റിക് എന്ന് വിളിക്കുന്ന ഈ സൂക്ഷ്മ ശത്രുക്കൾ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയായി മാറിയിരിക്കുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അത്ര ചെറുതായതുകൊണ്ട് തന്നെ നമ്മൾ ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന […]

News

കോമേഴ്‌സ് വിഭാഗം മോക്ക് കോർട്ട് സംഘടിപ്പിച്ചു

ഫാത്തിമ മിർഫ. എം കെ ( 1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ രണ്ടാം വർഷ കോമേഴ്‌സ് വിഭാഗം വിദ്യാർത്ഥിൾക്കായി മോക്ക് കോർട്ട് സംഘടിപ്പിച്ചു. നിയമവ്യവസ്ഥയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. നീതിയുടെ ഒരു അനുകരണം എന്ന പേരിൽ നടന്ന പരിപാടിയിൽ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാബു .കെ രസ്തം മോക്ക് കോർട്ടിന്റെ പ്രവർത്തനങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി. എഫ്.വൈ.യു.ജി.പി ഓപ്പൺ മോഡ്യുളിന്റെ […]