Shahana (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ ഇ ഡി സിയും വെൽ എം.സി.എ.എസും സംയുക്തമായി സംഘടിപ്പിച്ച ക്ലേ ശില്പശാല ‘ക്ലേ ഇറ്റ് കൂൾ ’ സെപ്റ്റംബർ 19ന് ഐ ഇ ഡി സി ഹാളിൽ വെച്ച് നടന്നു. ക്ലേ ഉപയോഗിച്ച് കലാപരമായ മൂല്യമുള്ള മനോഹരമായ ശില്പങ്ങളും രൂപകല്പനകളും നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിദഗ്‌ധരുടെ മാർഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളുടെ കലാസൃഷ്‌ടികളും ചിന്താ ശേഷിയും വികസിപ്പിക്കുന്നതാണ് […]
Month: September 2025
ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം നടന്നു
അശ്വജ്. സി (1st Sem BA Multimedia) വേങ്ങര: ഓസോൺb ദിനാചരണത്തിന്റെ ഭാഗമായി മലബാർ കോളേജിലെ വിദ്യാർത്ഥികൾ ജി.എൽ.പി സ്കൂൾ കിളിനക്കോട് സന്ദർശിച്ചു. വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഭൂമിത്ര സേന ക്ലബ് ടീച്ചർ കോർഡിനേറ്റർ റാഷിദ ഫർസത്ത്, ഡോ. ഫബീന ഇ.വി, കിളിനാക്കോട് ജി.എൽ.പി സ്കൂൾ പ്രധാനധ്യാപിക ബജാനി കൃഷ്ണ, ഭൂമിസ്ത്രസേന ക്ലബ് മെമ്പർമാരായ സിനാൻ പള്ളിയാളി, മുഹമ്മദ് ദിൽഷാദ്, ഫാത്തിമ ഷിഫ, റുമാന തസ്ന, ഫാത്തിമ സഫ്‌വ, എന്നിവർ സ്കൂൾ […]
കോളേജ് മാഗസിൻ ഇഗാലിയ പുറത്തിറങ്ങി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് വാർഷിക മാഗസിൻ ഇഗാലിയ സെപ്റ്റംബർ 15 ന് ഔദ്യോഗികമായി പുറത്തിറങ്ങി. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈതലവി, സ്റ്റുഡന്റ് എഡിറ്റർ നിമൽ എന്നിവരുടെ സാന്നിധ്യത്തിൽ മീഡിയ വൺ ചാനലിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ മാഗസിൻ പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ നിന്നുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ തുടങ്ങിയ സൃഷ്ടികൾ സമാഹരിച്ചാണ് മാഗസിനുകൾ പുറത്തിറങ്ങിയത്. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിന് മുഖ്യ വേദികൂടിയാണ് പരിപാടിയുടെ […]
മലബാർ കോളേജിൽ ദേശീയ ഹിന്ദി ദിനം ആഘോഷിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം സെപ്റ്റംബർ 12 ന് കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. സൈദലവി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം പ്രൊഫ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. “ദേശീയ ഐക്യത്തിന് ഹിന്ദി ഭാഷ വലിയ ഒരു പാലമാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. സാഹിത്യത്തിന്റെ സാമൂഹിക പങ്കും ഹിന്ദി പഠനത്തിന്റെ ഭാവി സാധ്യതകളും അദ്ദേഹം […]
“ഗമയോടെ ഗൗണിൽ 2025″ സി.പി.സി.എ കോൺവൊക്കേഷനുമായി കൊമേഴ്‌സ് ട്രാവൽ ആൻഡ് ടൂറിസം വകുപ്പ്
Jesla Sherin P.P (3rd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ കൊമേഴ്‌സ് (ട്രാവൽ ആൻഡ് ടൂറിസം) വകുപ്പ്, ഗോൾഡൻ വിങ്സ് കുന്നുംപുറം എന്നിവരുടെ സഹകരണത്തോടെ “ഗമയോടെ ഗൗണിൽ 2025” എന്ന പേരിൽ സർട്ടിഫൈഡ് പ്രൊഫഷണൽ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സി.പി.സി.എ) ആഡ് ഓൺ കോഴ്സിന്റെ കോൺവൊക്കേഷൻ ചടങ്ങ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 11 ന് കോളേജ് സെമിനാർ ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. 2024-25 അധ്യയന വർഷത്തിൽ സി.പി.സി.എ കോഴ്സ് […]
പ്ലേസ്‌മെന്റ് സാധ്യതകൾ വർദ്ധിപ്പിക്കാൻ ഗ്രൂപ്പ് ഡിസ്കഷൻ പരിശീലനം
വേങ്ങര: തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ഗ്രൂപ്പ് ഡിസ്‌കഷൻ പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ലെവൽ അപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി, തൊഴിൽ അഭിമുഖങ്ങളിൽ ഗ്രൂപ്പ് ഡിസ്കഷൻ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്. കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി അസ്കർ അലി കെ.ടി അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ഗ്രൂപ്പ് ഡിസ്കഷൻ എങ്ങനെ ഫലപ്രദമായി കൈകാര്യം […]
സൈബർ സുരക്ഷയിലേക്ക് കവാടം: വേങ്ങര മലബാർ കോളേജിൽ സെമിനാർ
Fathima Rifa PP (BA Multimedia 3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഗേറ്റ് വേ ട്ടു സൈബർ സെക്യൂരിറ്റി, ഇമ്പോർട്ടെൻസ് ഓഫ് ഇൻ്റെഗ്രേഷൻ കോഴ്സ്” എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെപ്തംബർ 10 ന് ബുധനാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സെമിനാർ സംഘടിപ്പിച്ചു.കോട്ടക്കലിലെ റെഡ്ടീം ഹാക്കർ അക്കാദമി പ്രതിനിധികളായ ആരിഫ് ഷാ (സെയിൽസ് മാനേജർ), ഒ.മുഹമ്മദ് ഷാൻ (ജൂനിയർ സൈബർ സുരക്ഷാ ഗവേഷകൻ) […]
ആത്മഹത്യാ പ്രതിരോധ ദിനത്തിൽ വേറിട്ട പരിപാടി സംഘടിപ്പിച്ച് സൈക്കോളജി വകുപ്പ്
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ് സൈക്കോളജി വിഭാഗം സെപ്റ്റംബർ 10 ന് ആത്മഹത്യാ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. പ്രൊ.ഡോ. സി സൈതലവി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. ഫൗസിയ ആത്മഹത്യയുടെ ഗൗരവവും അതിന്റെ കാഠിന്യവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി. കൂടാതെ വിദ്യാർത്ഥികളിൽ ആത്മഹത്യാ അവബോധത്തിനായ് എക്സിബിഷനും സംഘടുപ്പിച്ചു. പരിപാടിയുടെ ഭാഗമായി സൈക്കോളജി വിദ്യാർത്ഥികൾ മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുകയും ചെയ്തു.
“ഇക്കണോമിക്സ് എഡ്ജ്: തൊഴിൽ ലോകത്ത് പുതിയ വഴികൾ”
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ10 ന് “ഇക്കണോമിക്സ് എഡ്ജ് അൺലോക്കിങ് കരിയർ ഓപ്പറേറ്റീസ് ഇൻ എക്കണോമിക്സ്” എന്ന കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിൻസി ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സി ഉമ്മുഹബീബ ഏകോപിപ്പിച്ചു. സാമ്പത്തികശാസ്ത്രത്തിലെ തൊഴിൽ സാധ്യതകൾ, ഗവേഷണ മേഖലയിലെ അവസരങ്ങൾ, അന്തർദേശീയ തലത്തിലുള്ള സാധ്യതകൾ തുടങ്ങി വിദ്യാർത്ഥികൾക്ക് […]
എൻ സി സി ക്യാമ്പിൽ പങ്കെടുത്ത് മുഹമ്മദ് നസീം
അൻഷിദ ഷെറിൻ (1st Semester BA Multimedia) കോട്ടയം: ഏറ്റുമാനൂർ മംഗളം കോളേജിൽ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 9 വരെ സംഘടിപ്പിച്ച ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന 12 ദിവസത്തെ എൻ.സി.സി ക്യാമ്പിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ് നസീം പങ്കെടുത്തു. എൻ.സി.സി. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എ.ഡി.ജി. ജനറൽ രമേശ് ആയിരുന്നു മുഖ്യാഥിതി. ഉദ്ഘാടനം ചങ്ങനാശ്ശേരി സി.ഒ നിർവഹിച്ചു ഗുജറാത്തിൽ നിന്നും […]










