News

KLAPPE-2020 ഫിലിം ഫെസ്റ്റിന് ഒരുങ്ങി മലബാർ ക്യാമ്പസ്

Reporter: Shyamjith KP, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് മൾട്ടീമീഡിയ ഡിപാർട്മെന്റ് സംഘടിപ്പിക്കുന്ന ക്ലാപ്പെ ഫിലിം ഫെസ്റ്റിവൽ ജനുവരി 14,15 തിയ്യതികളിൽ നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിൽ എത്തി. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ ഇരുപതോളം ചിത്രങ്ങൾ ഏഴു ഭാഷകളിൽനിന്നായി രണ്ട് സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നു. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫീസിന്റെ ഉൽഘാടനം, ഫെസ്റ്റിവൽ ബുക്ക് പ്രകാശനം, പോസ്റ്റർ പ്രകാശനം എന്നിവ ബഹു: പ്രിൻസിപ്പാൾ ഡോ: യു സൈതലവി നിർവഹിച്ചു. ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് […]

News

Mesmerize 2K20-യിൽ നേട്ടങ്ങൾ കൈവരിച്ച് മലബാർ കോളേജിലെ കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് വിഭാഗം

Reporter: Dheena fasmi, II BA Multimedia വേങ്ങര : എം ഇ എസ് കോളേജ് കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസിന്റെ കീഴിൽ നടത്തിയ Mesmerize-2K20 -ഇന്റർ കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റിൽ വിവിധ മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് വിഭാഗം വിദ്യാർഥികൾ. ബെസ്റ്റ് മാനേജ്മെന്റ് ടീം ആയി ലബീബ്, വാഹിദ്, ഹന മുനവിറ എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ്‌ ഷഹീൻ, അംജദ്, റബീഹ്, […]

News

മലബാർ കോളേജ് ഫൈൻആർട്സ് ഡേ ഓഫ്‌സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കംകുറിച്ചു

Reporter: Fathima Mahsoofa, II BA Multimedia വേങ്ങര: ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഫൈൻ ആർട്സ് ഡേ യുടെ ഭാഗമായി ഓഫ്‌സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചു. ജനറൽ ക്വിസ്, എംബ്രോയിഡറി,കവിതാ പാരായണം, പോസ്റ്റർ മേക്കിങ്, രംഗോലി, ഓയിൽ പെയിന്റിങ് എന്നീ മത്സര ഇനങ്ങളാണ് പൂർത്തിയായത്. ഡിപാർട്മെന്റ് അടിസ്ഥനത്തിൽ വിവിധ ഹൗസുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ മത്സരഇനങ്ങളിലും വിവിധ ഗ്രൂപ്പുകളിൽനിന്നും വിദ്യാർത്ഥികൾ സജ്ജീവമായി പങ്കെടുക്കുന്നു.

News

NEXPLORA 2k20യുമായി ഇംഗ്ലീഷ് ഡിപ്പാർട്മെന്‍റ്

Reporter: Dheena fasmi, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ കീഴിൽ NEXPLORA 2k-20– ഇൻട്രാ ഡിപ്പാർട്മെന്റ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് എം. ബിഷാറ പരിപാടിക്ക് നേതൃത്വം നൽകി. ഫിലിം റിവ്യൂ റൈറ്റിങ്‌, പോയം പെയിന്റിംഗ്, പോയം ട്രാൻസ്ലേഷൻ, വെർബ് ഗെയിം, സ്പെല്ലിങ് ബീ തുടങ്ങിയ മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി ഫൈറൂസയുടെ നേതൃത്വത്തിൽ […]

News

ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി മലബാർ ക്യാമ്പസ്

Reporter: Akhil M, II BA Multimedia വേങ്ങര : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എബിവിപി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്നു. ജെ എൻ യു വിദ്യാർത്ഥികൾക്ക് വേണ്ടി ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാണ് മലബാർ ക്യാമ്പസ് ഐക്യദാർഢ്യ സന്ദേശം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉൽഘാടനം ചെയ്തു. രാജ്യത്തെ പ്രക്ഷോഭങ്ങളിൽ വിദ്യാർത്ഥി […]

News

മലബാർ കോളേജിന് മറ്റത്തൂരിന്റെ ആദരം

Reporter: Fathima mahsoofa, II BA Multimedia വേങ്ങര : ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമായി ഭവനം പദ്ധതി യാഥാർത്ഥമാക്കിയ എൻ എസ് എസ് യൂണിറ്റിനെയും നേതൃത്വം നൽകിയ മലബാർ കോളേജിനെയും മറ്റത്തൂരിലെ പൗരസമിതി ആദരിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായ സഹകരണങ്ങളോടെ എൻ എസ് എസ് വളണ്ടിയേഴ്‌സാണ് പദ്ധതി പൂർണതയിൽ എത്തിച്ചത്. എൻ എസ് എസ് കോഓർഡിനേറ്റർ അബ്‌ദുൾ ബാരി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലബാറിന്റെ സ്വപ്ന പദ്ധതിയാണ് താക്കോൽതാക്കോൽദാന കർമ്മത്തിലൂടെ യാഥാർഥ്യമായത്. […]

News

മലബാറിന്റെ സ്വപ്ന സാക്ഷാത്കാരമായി സ്നേഹ “ഭവനത്തിന്റെ” താക്കോൽ കൈമാറി

Reporter: Fathima mahsoofa ,II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് N.S.S. യൂണിറ്റിന്റെ കീഴിൽ നടന്ന “അഭയം” ഭവന നിർമ്മാണ പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാന്യനായ എം പി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. സാമൂഹ്യ പ്രതിബദ്ധത ഉള്ള വിദ്യാത്ഥി സമൂഹമാണ് നാളത്തെ ഇന്ത്യയുടെ കരുത്ത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിൽ വീട് നഷ്ട്ടപെട്ട വേങ്ങര മറ്റത്തൂർ സ്വദേശിയായ അബുബക്കർ സിദ്ധീഖ് എന്നിവരുടെ കുടുമ്പത്തിനാണ് “അഭയം” പദ്ധതിയിലൂടെ […]

News

പുതുവത്സരാഘോഷത്തിൽ മലബാർ ക്യാമ്പസ്

വേങ്ങര: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്മെന്റുകളിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പുതുവത്സരദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയാണ് ആഘോഷ പരിപാടികൾ നടന്നത്. എല്ലാ ഡിപ്പാർട്മെന്റുകളിലെയും മൂന്ന് ബാച്ചുകളിലെയും വിദ്യാർഥികൾ കേക്ക് മുറിച്ചും പുതുവത്സരാശംസകൾ കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. പരിപാടിയോടനുബന്ധിച്ച് കോളേജ് യൂണിയൻ 2020 ലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.

News

പൗരത്വ നിയമത്തിനെതിരെ “One India Tree”യുമായി മലബാർ കോളേജ്.

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേനയും കോളേജ് യൂണിയനും സംയുക്തമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. “Idea of one India Tree” എന്ന പരിപാടിയുടെ ഭാഗമായി പ്രിൻസിപ്പാൾ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നടുകയും മാനവ ഐക്യ സന്ദേശം നൽകുകയും ചെയ്‌തു. ഇന്ത്യ എന്നത് ഒരു ആശയമാണെന്നും ഒരു മരത്തിന്റെ ചില്ലകളാണ് രാജ്യത്തിൻറെ വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും എന്ന് സ്വാഗത പ്രസംഗത്തിൽ ഭൂമിത്രസേന കോ ഓർഡിനേറ്റർ […]