Month: March 2019
സി-സോൺ വിജയികളെ അനുമോദിച്ചു
Reporter HAKEEM, II BA Multimedia വേങ്ങര: സി- സോൺ കലോൽസവത്തിൽ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ലൈറ്റ്മ്യൂസിക്ക്, സ്കിറ്റ്, വട്ടപ്പാട്, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ ഫൈസൽ ടി, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദീൻ തെന്നല, അദ്ധ്യാപകരായ നവാൽ മുഹമ്മദ്, ഇ കെ ജാബിർ, യു യു സി നസീബ് […]
ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: മലബാർ സ്റ്റാഫ് ടീമിനു രണ്ടാം സ്ഥാനം
മഞ്ചേരി: കെ എച് എ എം യൂണിറ്റി വിമൻസ് കോളേജിൽ നടന്ന നാലാമത് ഡോക്ടർ ഷൗക്കത്ത് അലി മെമ്മോറിയൽ ബാറ്റ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്റ്റാഫ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ ആതിഥേയരായ യൂണിറ്റി വിമൻസ് കോളേജിനെയും സെമിയിൽ കരുത്തരായ മമ്പാട് എം ഇ എസ് കോളജിനേയും ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഡബിൾസ് സിംഗിൾസ് എന്നീ വിഭാഗങ്ങളിൽ ടീം അംഗങ്ങളായ മുഹമ്മദ് അലി, ഷഫീക് കെ പി, കെ […]
സ്വാതന്ത്ര്യം
NIKHIL NK, II BA MULTIMEDIA “വളയിട്ട ചിറകുകളിൽ കൈവിലങ്ങിട്ടവർ. കരിയും പുകയും സമ്മാനം നൽകിയവർ. ശബ്ദമുയരുമ്പോൾ നിഷേധിയെന്നർത്തവർ. കണ്ടില്ല വീ.ട്ടി യെ കേട്ടില്ല ജനകനെ. വാരിയെൽ പകുത്തു നൽകിയവൻ അധികാരിയായതിൽ അടിമത്തം അസമത്വം സന്ധിചെയ്തീടുമ്പോൾ തച്ചുടച്ചീടുക്ക കൈവിലങ്ങുകളെ കാലിലെ ചങ്ങലകളെ കീറിയെറിഞ്ഞീടുക്ക നിശബ്ദമാം കാതുകളെ”…….
ചില മുഖങ്ങളിവിടെയുണ്ട്…!!
ഷാദിയ ഷാദി, II BA ENGLISH സ്ഥിരമായി ഒരേ സ്വപ്നം അതും മുഖമില്ലാതെ അവൾ എന്നോട് സംസാരിക്കുന്ന സ്വപ്നം ഒരാഴ്ചയോളമായി തുടർന്നപ്പോഴാണ് അജിനോട് ഇതേ കുറിച്ച് പറഞ്ഞത്. അവനാണ് മുഖങ്ങളുള്ള ഈ തെരുവിനെ കുറിച്ച് പറഞ്ഞു തന്നത്. ‘മുഖം’….!! പേരു തന്നെയതാണ്.. ഭാവങ്ങളുടെ നൃത്ത സദസ്സ്, മുഖം! എങ്ങനെയാണ് ഇവിടെയെത്തിയതെന്നതിനെ കുറിച്ച് ഞാൻ ബോധവാനല്ല.കാരണം,ഞാനിതേവരേ കണ്ടിട്ടേയില്ലാത്ത ഒരിടം,ആരോടും ചോദിക്കാതെ എത്തിപ്പെട്ടത് തന്നെ അത്ഭുതമായിരിക്കുന്നു. ആറേഴു മാസമായി വരക്കുകയായിരുന്നു ആ ചിത്രം. വരച്ച ചിത്രങ്ങളില്‍ കൂടുതല്‍ സമയമെടുത്തിട്ടും ഇപ്പോഴും […]
നാടൻ പാട്ടിന്റെ ഈരടികളിൽ ചാലക്കുടിക്കാരന്റെ ഓർമകൾ പങ്കുവെച്ച് വിദ്യാർത്ഥി കൂട്ടായ്മ
Reporter SHIBILI SHAFEEH P, III BA Multimedia വേങ്ങര: പ്രശസ്ത ചലച്ചിത്ര നടനും ഗായകനുമായ കലാഭവൻ മണിയുടെ രണ്ടാം ചരമ വാര്ഷികത്തോടനുബന്ധിച്ച് മലബാർ കോളേജ് വിദ്യാർത്ഥി കൂട്ടായ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ക്യാമ്പസിലെ നെല്ലിമരചുവട്ടിൽ ഒത്തുകൂടിയ വിദ്യാർഥികൾ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ നേതൃത്വം നൽകിയ പരിപാടിയിൽ അധ്യാപകരായ ഷഫീക് കെ പി, നിതിൻ എം, അബ്ദുറഹ്മാൻ കറുത്തേടത്ത് എന്നിവർ പങ്കെടുത്തു.
ഡബ്ല്യൂ ഡി സി ഇന്റർനാഷണൽ വിമൻസ് ഡേ ആചരിച്ചു
വേങ്ങര: ഇന്റർനാഷണൽ വിമൻസ് ഡേ ആചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിമൻസ് ഡെവലപ്മെന്റ് സെലിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. “ഫെമില്ല” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് സർവകലാശാല വിമൻസ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് അദ്ധ്യാപിക ഡോ: മോളി കുരുവിള മുഖ്യ പ്രഭാഷണം നടത്തി. മാനേജ്‌മന്റ് സ്റ്റഡീസ് വിഭാഗം തലവൻ അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യൂ ഡി സി കോർഡിനേറ്റർ വി ധന്യ ബാബു സ്വാഗതം ആശംസിച്ചു. സി അബ്ദുൽ ബാരി, […]
അറോറയിൽ ശ്രദ്ധേയമായി ആര്‍ട്ട് ജിയാനോ
Reporter: Rufeeda K, II BA Multimedia വേങ്ങര: മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഇ ഡി ക്ലബും സ്റ്റുഡന്‍സ് യൂണിയനും സംയുക്തമായി നടത്തിയ പരിപാടിയില്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനമായ ആര്‍ട്ട് ജിയാനോ ശ്രദ്ധേയമായി. ഡിപ്പാര്‍ട്ട്മെന്റ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ചിരട്ട, പാള, പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയ വസ്തുക്കളിലാണ് വിദ്യാര്‍ഥികള്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ചത്. മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകളും പങ്കെടുത്ത മത്സരത്തില്‍ മൾട്ടിമീഡിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം രണ്ടാം സ്ഥാനം നേടിയപ്പോൾ സൈക്കോളജി […]