Month: February 2019
ഇഗ്നോ: പ്രവേശന തീയതി ഫെബ്രുവരി 11 വരെ നീട്ടി.
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കാനിരുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ‌്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച വരെ നീട്ടി. റൂറൽ ഡെവലപ്മെൻറ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾറ്റ‌് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, […]
രാജ്യത്ത് ജല സാക്ഷരതയുള്ള യുവ സമൂഹം വളർന്നു വരണം: കെഎൻഎ ഖാദർ എംഎൽഎ
Reporter SHABNA JASMIN, II BA Multimedia വേങ്ങര: ലോകത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കങ്ങളും മറ്റു ചില ഭാഗങ്ങളിൽ വരൾച്ചയും ശുദ്ധജല ലഭ്യത ഇല്ലാതാക്കുന്നു. ഇത് മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിലനിൽപിന് തന്നെ ഭീക്ഷണിയാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജലാശയ സംരക്ഷണവും ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചും സമൂഹത്തെ ബോധവത്കരിക്കൽ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ആയതിനാൽ രാജ്യത്ത് ജലസാക്ഷരതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കൽ അനിവാര്യമാണെന്നു അഡ്വ: കെഎൻഎ ഖാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് […]
ഇന്നത്തെ സമൂഹത്തിന്റെ ആർഭാടം വരും തലമുറയുടെ നാശത്തിലേക്ക്: ഡോ: സി.ആർ. നീലകണ്ഠൻ
Reporter FAYISA C, II BA Multimedia വേങ്ങര: സൗകര്യങ്ങളുടേയും ആര്‍ഭാടത്തിന്‍റെയും പേരിൽ മനുഷ്യൻ പരസ്പരം മൽത്സരിക്കുമ്പോൾ വരും തലമുറയുടെ അവകാശങ്ങളാണ് നിഷേധിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആര്‍.നീലകണ്ട അഭിപ്രായപ്പെട്ടു. മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസ് വേങ്ങരയിലെ ഭൂമിത്രസേന സംഘടിപ്പിച്ച ‘ജലാശയം 2019’ എന്ന ത്രിദിന തണ്ണീര്‍തട ജൈവവൈവിധ്യ സംരക്ഷണ ശില്‍പശാലയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ചും അതിന്റെ നാശം കൊണ്ടുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും ഉയർന്നുവന്നു. നൗഷാദ് […]
ആധുനിക ജീവിത ശൈലി തണ്ണീർത്തടങ്ങളുടെ നാശത്തിനു കാരണമാകുന്നു : ഡോ. ജാഫർ പാലോട്ട്
Reporter FARHANA SAYYIDA, II BA Multimedia വേങ്ങര : ജീവിത ശൈലിയിലുള്ള വലിയ മാറ്റങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങളും തണ്ണീര്തടങ്ങളെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാവുന്നു എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് അഭിപ്രായപ്പെട്ടു. തണ്ണീർത്തടങ്ങളും ജീവജാലങ്ങളും മനുഷ്യജീവനുമായുള്ള അബേദ്ധ്യമായ ബന്ധത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായി അദ്ദേഹത്തിന്റെ വാക്കുകൾ. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ നടത്തിയ ജലാശയം 2k19 എന്ന ത്രിദിന തണ്ണീർത്തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രിൻസിപ്പാൾ […]
മലബാർ കോളേജിൽ ത്രിദിന പരിസ്ഥിതി ശില്പശാല ‘ജലാശയം 2019’ ഫെബ്രുവരി ഏഴിന് തുടങ്ങും
വേങ്ങര: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേന ത്രിദിന പരിസ്ഥിതി ശില്പശാല ‘ജലാശയം 2019’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7, 8, 9 തിയ്യതികളിൽ നടക്കുന്ന ശില്പശാലയിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്നു. പ്രകൃതിയിൽ മനുഷ്യന്റെ അമിതമായ ചൂഷണം മൂലം കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർകഥയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ജലാശയ സംരക്ഷണത്തിന്റെയും ജലത്തിന്റെ അമിതോപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം […]
വാക് വിത്ത് എ സ്കോളാർ: എക്സ്റ്റേണൽ മെന്റെറിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘വാക് വിത്ത് എ സ്കോളാർ’ പ്രോഗ്രാമിന്റെ ഭാഗമായ എക്സ്റ്റേണൽ മെന്റെറിംഗ് സെഷനിൽ മോട്ടിവേഷൻ ട്രെയിനറും കോട്ടയം കെൻഷു ഫൗണ്ടേഷൻ ഡയറക്ടറുമായ ജിജോ ചിറ്റാടി ക്ലാസെടുത്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജ്ഞാനത്തോടൊപ്പം മാജിക്കും സംഗീതവും കോർത്തിണക്കിയ പരിപാടി വിദ്യാർത്ഥികൾക്ക് നവോന്മേഷം നൽകി.