Musrifa (2nd semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റാഡീസിലെ ബികോം സി എ മൂന്നാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘ഫ്യൂച്ചർ ക്വിസ്റ്റ് ‘എന്ന പേരിൽ വേങ്ങര അൽ ഇഹ്‌സാൻ സ്ക്കൂളിലെ പ്ലസ്റ്റു കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു. സി എ, സി എം എ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെ കോമേഴ്‌സിന് ശേഷമുള്ള കരിയർ ഓപ്ഷനുകളിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ട്ടിക്കാനാണ് പരിപാടി ലക്ഷ്യമിട്ടത്.
മൂന്നാം വർഷ വിദ്യാർത്ഥികളായ
നിഹില, സാലിം, ജവാദ്, ശാമില, ജംഷീന
മഹ്ശൂഖ്, സന എന്നിവരാണ് കരിയർ ക്ലാസുകൾ നടത്തിയത്. വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിനും
അവരുടെ ഭാവി ആസൂത്രണം ചെയ്യുന്നതിനുമാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്. കോമേഴ്‌സ് വിഭാഗം അധ്യാപകാനായ ഫൈസൽ ടി പരിപാടിക്ക് നേതൃത്വം നൽകി.