വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കിളിനക്കോട് ജി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങൾ നിർമ്മിച്ച് നൽകി. ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ പാഠ്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർട്ടൂൺ രൂപങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിയാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പിടിഎ പ്രസിഡന്റ് യുഎം ഹംസ, ഹെഡ്മാസ്റ്റർ അച്യുതൻ, കോളേജിലെ അധ്യാപകരായ കെസി ഫിറോസ്, പിടി നൗഫൽ, എം നിതിൻ, മുഹമ്മദ് വസീം എന്നിവർ സംബന്ധിച്ചു.
