വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
Related Articles
കൊതിയൂറും രുചി വൈവിധ്യങ്ങളൊരുക്കി ഇൻട്രാ കോളേജ് ഭക്ഷ്യ മേളയുമായി മലബാർ കോളേജ്
Views: 154 Reporter: Dheena fasmi, II BA Multimedia വേങ്ങര :ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇൻട്രാ കോളേജ് ഫുഡ് ഫെസ്റ്റ് 2k20 -ൽ വ്യത്യസ്ത രുചി കൂട്ടുകളുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.ഓരോ ഡിപ്പാർട്മെമെന്റിന്റെയും കീഴിൽ എട്ടു സ്റ്റാളുകളിലായി വിഭവങ്ങൾ നിരന്നു. ഫുഡ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ :യു സൈതലവി ,അധ്യാപകരായ ലിയാവുദീൻ വാഫി, നൗഫൽ പി ടി അബ്ദു റഹ്മാൻ […]
ചന്ദ്രയാനം: മലബാർ കോളേജിൽ ബഹിരാകാശ യാത്രാപ്രദർശനം
Views: 344 വേങ്ങര: ചന്ദ്രയാൻ 2 വിക്ഷേപണവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘ചന്ദ്രയാനം’ പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. നാസ മീഡിയ റിസോഴ്സ് മെമ്പർ അബ്ദുൽ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മനുഷ്യന്റെ ബഹിരാകാശ യാത്ര സംബന്ധിച്ച വീഡിയോ പ്രദർശനം ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വകുപ്പ് മേധാവി ഷബീർ ടികെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപികമാരായ രേഷ്മ എം, ജംഷിദ കെ , വിദ്യാർത്ഥികളായ സഫ്വാൻ എംപി, […]
‘റെസ്ഫെബർ’ കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി ബികോം ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റ്
Views: 10 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബികോം ടി ടി വിഭാഗം കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. “റെസ്ഫെബർ” എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥി , മുഹമ്മദ് ഹാരിസ്എം ജി യൂണിവേഴ്സിറ്റി, ട്രാവൽ ആൻഡ് ടൂറിസം പിഎച്ച്ഡി സ്കോളർ വിദ്യാർത്ഥികളുമായി സംവദിച്ചു. ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ സാധ്യതകളും ഭാവിയും അദ്ദേഹം വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് അധ്യാപിക റാഷിദ ഫർസത്ത് സ്വാഗതം […]