മാധ്യമ രംഗത്തെ പ്രവർത്തന മേഖലകൾ നേരിട്ട് കാണാൻ അവസരം ഒരുക്കികൊണ്ട് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് മീഡിയ വിസിറ്റ് സംഘടിപ്പിച്ചു . തിരുവന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ , കൈരളി ചാനൽ എന്നിവ ഉൾപ്പെട്ടതായിരുന്നു സന്ദർശനം . മൾട്ടീമീഡിയ രണ്ടാം വർഷ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത് . യാത്രയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റുകൾ ആവാനും കുട്ടികൾക്കു അവസരം ലഭിച്ചു . 3 ദിവസം നീണ്ടു നിന്ന യാത്രയിൽ കേരള നിയമസഭ , കന്യാകുമാരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്തു .
