വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ബഷീറിലെ സൂഫി’ എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിൽ താനൂർ ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തലവൻ ഡോ: പി അബ്ദുൾ ഗഫൂർ സംസാരിച്ചു. സൃഷ്ടിയും സൃഷ്ടാവും ഒന്നുതന്നെ എന്ന സൂഫിയുടെ പരമമായ ലക്ഷ്യം തന്റെ രചനകളിലും ജീവിതത്തിലും അന്വർത്ഥമാക്കിയ മഹാനായ എഴുത്തുകാരനാണ് ബഷീർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൽ ബാരി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യാപിക ജിഷ പി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ലൈല വി എന്നിവർ സംസാരിച്ചു.
Related Articles
എൻ എസ് എസ് സപ്തദിന ക്യാമ്പ് ‘ദീക്ഷ’ തുടങ്ങി
Views: 106 വേങ്ങര: വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന ‘ദീക്ഷ’ ക്യാമ്പിന് തുടക്കമായി.ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവ.യു.പി സ്കൂളിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. “യുവത്വം സ്ത്രീ സുരക്ഷക്കും തുല്യ നീതിക്കുമൊപ്പം” എന്നതാണ് ക്യാമ്പിന്റെ പ്രമേയം.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ സി.ടി മുനീർ, […]
പരിസ്ഥിതി ദിനത്തിൽ ‘മക്കാസ’ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചു.
Views: 361 വേങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മക്കാസയുടെ നേതൃത്വത്തിൽ ജൂൺ അഞ്ചിന് കോളേജ് വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി സമൂഹത്തിലേക്കു എത്തിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടപ്പിച്ചതെന്ന് മക്കാസ പ്രസിഡന്റ് മുഹ്സിൻ കോട്ടയിൽ, ജനറൽ സെക്രട്ടറി അഫ്സൽ പുള്ളാട്ട് എന്നിവർ പറഞ്ഞു.മത്സരത്തിൽ ഒന്നാം സ്ഥാനം ബി.കോം ടി.ടി (2020-23) വിദ്യാർത്ഥി മുഹമ്മദ് ഷാനും രണ്ടാം സ്ഥാനം […]
സൺഡേ ലോക്ക് ഡൗണിനോട് പൂർണമായി സഹകരിച്ച് വേങ്ങരക്കാർ
Views: 198 Reporter: Fathima Suhaila.P, Ist BA Multimedia വേങ്ങര: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണിനോട് പൂർണ്ണമായി സഹകരിച്ച് വേങ്ങരക്കാർ. അവശ്യ സേവനങ്ങളായ പാൽ വിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലകൾ ഒഴികെ എല്ലാം നിശ്ചലമായി. വ്യാപാര സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞു കിടന്നു. പതിവ് പോലീസ് പരിശോധന ഇന്നലെ ശക്തമായിരുന്നു. അനാവശ്യമായി പുറത്തറിങ്ങിയവർക്കെതിരെ കേസ് എടുത്തതായി വേങ്ങര എസ് ഐ […]