വേങ്ങര: കൊറോണ സ്വയം പ്രതിരോധത്തിന് വേണ്ടി പറപ്പൂർ പെയിൻ ആൻറ് പാലിയേറ്റിവിലേക്ക് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഉപകരണങ്ങൾ നൽകി സഹായിച്ചു. കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയിൽ നിന്നും ശ്രീ:അയമുതു മാസ്റ്റർ , എ.എ. അബ്ദുറഹ്മാൻ സാഹിബ്, വി എസ് മുഹമ്മദ് അലി എന്നിവർ ഉപകരണങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ അധ്യാപകരായ സി അബ്ദുൽ ബാരി,ഫൈസൽ ടി. അബ്ദുറഹ്മാൻ കറുത്തേടത്ത് ,ശ്രീമതി ഫാത്തിമ ഖൈറു എന്നിവർ സന്നിഹിതരായി.
Related Articles
സാഹിത്യത്തിന്റെ സുൽത്താന് മലബാർ കോളേജിന്റെ ഓർമപ്പൂക്കൾ
Views: 145 വേങ്ങര: ഭാഷയുടെ നൈർമല്യവും സൗന്ദര്യവും ആസ്വാദകർക്ക് പകർന്ന് നൽകിയ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാർഷികം വ്യത്യസ്തവും പുതുമയുമാർന്ന പരിപാടികളിലൂടെ സംഘടിപ്പിച്ചു. മലബാർ കോളേജ് മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീർ രചനകളിലെ സ്ഥിരം സാന്നിധ്യമായ മാങ്കോസ്റ്റിൻ, ചാമ്പ മരങ്ങൾ ക്യാമ്പസിൽ നട്ടുപിടിപ്പിച്ചു. വള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നിൽക്കുന്ന വലിയപറമ്പായ വൈലാലിലെ മാങ്കോസ്റ്റിൻ മരചുവട്ടിലായിരുന്നു ബഷീറിന്റെ മിക്ക രചനകളും […]
പുതുവത്സരാഘോഷത്തിൽ മലബാർ ക്യാമ്പസ്
Views: 163 വേങ്ങര: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്മെന്റുകളിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പുതുവത്സരദിനത്തിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയാണ് ആഘോഷ പരിപാടികൾ നടന്നത്. എല്ലാ ഡിപ്പാർട്മെന്റുകളിലെയും മൂന്ന് ബാച്ചുകളിലെയും വിദ്യാർഥികൾ കേക്ക് മുറിച്ചും പുതുവത്സരാശംസകൾ കൈമാറിയും ആഘോഷത്തിൽ പങ്കുചേർന്നു. പരിപാടിയോടനുബന്ധിച്ച് കോളേജ് യൂണിയൻ 2020 ലെ ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി.
KLAPPE-2020 ഫിലിം ഫെസ്റ്റിന് ഒരുങ്ങി മലബാർ ക്യാമ്പസ്
Views: 134 Reporter: Shyamjith KP, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് മൾട്ടീമീഡിയ ഡിപാർട്മെന്റ് സംഘടിപ്പിക്കുന്ന ക്ലാപ്പെ ഫിലിം ഫെസ്റ്റിവൽ ജനുവരി 14,15 തിയ്യതികളിൽ നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിൽ എത്തി. ഇനിയുള്ള രണ്ട് ദിവസങ്ങളിൽ ഇരുപതോളം ചിത്രങ്ങൾ ഏഴു ഭാഷകളിൽനിന്നായി രണ്ട് സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നു. ഫെസ്റ്റിവലിനോടനുബന്ധിച്ച് ഫെസ്റ്റിവൽ ഓഫീസിന്റെ ഉൽഘാടനം, ഫെസ്റ്റിവൽ ബുക്ക് പ്രകാശനം, പോസ്റ്റർ പ്രകാശനം എന്നിവ ബഹു: പ്രിൻസിപ്പാൾ ഡോ: യു സൈതലവി നിർവഹിച്ചു. […]