നിഷാന. ഇ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് അക്രെഡിറ്റേഷനായി അണിഞ്ഞൊരുങ്ങി. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർഹികളുടെയും കഠിന ശ്രമഫലമായാണ് ക്യാമ്പസ്സിനെ അടിയന്തരമായി വികസിപ്പിക്കാൻ സാധിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി ക്യാമ്പസ്സിനകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മാനേജ്മെന്റിന് സാധിച്ചു. നാക് പിയർ ടീമിനെ വരവേൽക്കാനായി എല്ലാ സജ്ജീകരങ്ങങ്ങളും ക്യാമ്പസ്സിനകത്ത് പൂർത്തീകരിച്ചു. വലിയ പ്രതീക്ഷകളോടെയാണ് കോളേജ് നാക്ക് സന്ദർശനത്തിനായി ഒരുങ്ങിയത്. നാളെ വിവിധ സമയങ്ങളിലായി വിവിധ മീറ്റുകളും, ഗംഭീരമായ കൾച്ചറൽ പ്രോഗ്രാമും നടക്കും. മൂന്നംഗ ടീമാണ് കോളേജിൽ നാക്ക് സന്ദർശനത്തിനായി കോളേജിൽ വരുന്നത്. മൾട്ടീമീഡിയ ഇ.കണ്ടൻറ് ഡവലപ്മെന്റ് സെന്റർ, അക്കോപോണിക്സ്, അഡ്വഞ്ചർ പാർക്ക്, പ്ലേ ഗ്രൗണ്ട്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, ബാഡ്മിന്റൺ കോർട്ട്, വിവിധ ക്ലബ്ബുകളുടെ പ്രവർത്തന റൂമുകൾ, സ്റ്റുഡന്റസ് സർക്കിൾ തുടങ്ങിയ അത്യധികം സൗകര്യങ്ങളോടെയാണ് ക്യാമ്പസ്സിന്റെ വികസനനത്തിൽ മാറ്റം വന്നത്. 2013 ൽ പ്രവർത്തനമാരംഭിച്ച ക്യാമ്പസ് ആറു കോഴ്സുകളോടെയാണ് തുടക്കം കുറിച്ചത്. പിന്നീട് മൂന്ന് സാശ്രയ കോഴ്സുകളും തുടങ്ങി.