വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുത്ത എൻഎസ്എസ് വളണ്ടിയേഴ്സിനായി ള ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. “ലൈറ്റ് ഇന്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഫൈസൽ.ടി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അദ്ധ്യക്ഷത വഹിച്ച പരിപാടി ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോളേജ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാനുമായ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർമാരായ ഫിറോസ് കെ സി, അബ്ദുൽ ബാരി, അധ്യാപകരായ സാബു കെ റെസ്തം, ഡോ. റെമിഷ് എൻ, ഷഫീക് കെ. പി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രൈനെർ ശ്രീ. യാക്കൂബ് പൈലിപ്പുറം വിദ്യാർത്ഥികൾക്ക് ട്രെയിനിങ് നൽകി. എൻ എൻ എസ് സെക്രട്ടറി ജസീബ് കെ എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Related Articles
ജെ എൻ യു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി മലബാർ ക്യാമ്പസ്
Views: 270 Reporter: Akhil M, II BA Multimedia വേങ്ങര : ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കെതിരെ എബിവിപി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്നു. ജെ എൻ യു വിദ്യാർത്ഥികൾക്ക് വേണ്ടി ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തിയാണ് മലബാർ ക്യാമ്പസ് ഐക്യദാർഢ്യ സന്ദേശം നൽകിയത്. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രതിഷേധ കൂട്ടായ്മ പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉൽഘാടനം ചെയ്തു. രാജ്യത്തെ […]
മെഹന്ദിയിൽ മൊഞ്ചി മലബാറിന്റെ മൊഞ്ചത്തിമാർ
Views: 378 Reporter SAFEEDA CHERUKATTIL, II BA Multimedia വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി നടത്തിയ അറോറ 2K19 മലബാർ എക്സ്പോയുടെ ഭാഗമായി ‘അൽ – ഹെനാ ‘ മെഹന്തി ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നായി ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കോളേജിലെ അദ്ധ്യാപികമാരായ പി ജിഷ, കെ ഫർസാന, പി രമണി, കെ ഫർഷാന ജാസ്മിൻ എന്നിവർ പരിപാടിക്ക് […]
“FROM CLASSROOM TO STUDIO CENTER”, ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ സ്റ്റുഡിയോ എങ്ങിനെ ഉപയോഗപ്പെടുത്താം..! വേങ്ങര മലബാർ കോളേജിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു
Views: 417 Reporter: FIROSE KC, Asst. Professor and HOD, Dept. of Journalism വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റും കോളേജ് IQAC യും സംയുക്തമായി “FROM CLASSROOM TO STUDIO CENTER” എന്ന വിഷയത്തിൽ നാഷണൽ വെബിനാർ സംഘടിപ്പിച്ചു. അക്കാദമിക കലണ്ടറിലും അധ്യാപന രീതികളിലും കോവിഡ് 19 വരുത്തിയ മാറ്റം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങിനെ മറികടക്കാം എന്നതിലൂന്നിയാണ് വെബിനാർ നടന്നത്. കോളേജുകളിൽ ഓൺലൈൻ അധ്യാപനത്തിന് മൾട്ടിമീഡിയ […]