ഫാത്തിമ നെസ്രി.ഒ പി
വേങ്ങര: എസ്പ്റിററ് എന്ന പേരിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കും വളണ്ടിയേഴ്സിനും വേണ്ടി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബിഷാറ എം ക്യാമ്പ് ഉത്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസർ അബ്ദുറഹ്മാൻ കറുത്തേടത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 3, 4 തീയതികളിലായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ചാണ് ക്യാമ്പ് നടന്നത്. നാല് സെഷനുകളോട് കൂടിയ രണ്ടുദിവസത്തെ ക്യാമ്പിൽ ഡിസംബർ മൂന്നിന് രാവിലെ പത്തിന് ആദ്യത്തെ രണ്ട് സെഷനുകളും മലപ്പുറം ഗവൺമെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ അമീർ ബാബു നേതൃത്വം നൽകി. അന്നേദിവസം വൈകുന്നേരം ഏഴുമണിക്ക് നടന്ന മൂന്നാമത്തെ സെഷനിൽ പബ്ലിക് സ്പീക്കറും പി.എം.എസ്.എം.എ ചെമ്മൻകടവ് സ്കൂളിലെ ഉറുദു അധ്യാപകനുമായ അഫ്സൽ റഹ്മാൻ നേതൃത്വം നൽകി.
ഡിസംബർ നാലിന് രണ്ടാമത്തെ ദിവസം കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസറും പ്രമുഖ ട്രെയ്‌നറുമായ അബ്ദുറഹ്മാൻ കറുത്തേടത്താണ് ക്ലാസുകൾ നയിച്ചത്. രാവിലെ എട്ട് മുതൽ ഉച്ച വരെ നടന്ന ക്ലാസുകളിലായി വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ ഷാജിത അട്ടശ്ശേരി, നൗഫൽ പി.ടി എന്നിവർ പങ്കെടുത്തു.