വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.
Related Articles
ഓർമകൾ പങ്കുവെച്ച് മലബാർ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം
Views: 169 മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ 29 ന് കോളേജിൽ വെച്ച് നടന്നു . 3 ബാച്ച്കളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പേർ സംഗമത്തിന് എത്തിച്ചേർന്നു . ജില്ലാ പഞ്ചായത്ത് മെമ്പർ സൈദ് പുല്ലാണി സംഗമം ഉദ്ഘടാനം ചെയ്തു . പ്രിൻസിപ്പൽ ഡോ : യു . സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ നൗഷാദ് ,അസ്കർ അലി , അബ്ദുറഹ്മാൻ , ബിഷാറ ,നവാൽ […]
കാഴ്ചയുടെ വസന്തം തീർത്ത് റൂയ- സീസൺ 3
Views: 195 Reporter: Dheena fasmi, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്സ്റ്റഡീസിലെ മൾട്ടീമീഡിയ അസോസിയേഷന്റെ ഔദ്യോഗിക ഉൽഘാടനം റൂയ 2020 വർണാഭമായ ചടങ്ങുകളോടെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാഴ്ച്ച എന്നർത്ഥം വരുന്ന റുയക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രശസ്ഥ ആർട്ട് ഡയറക്ടറായ അനീസ് നാടോടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡിപ്പാർട്മെന്റ് ഹെഡ് നമീർ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഫർഹാന സയ്യിദ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ […]
അയൽ വീട്ടുകാർക്കുള്ള ഉപഹാരമായി മലബാർ മൾട്ടിമീഡിയയുടെ ‘അരികത്തൊരു മരം’ പദ്ധതി
Views: 397 Reporter MUHSIN RAHMAN, II BA Multimedia വേങ്ങര: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്ടമെന്റ് ക്യാമ്പസിലും കോളേജിന്റെ പരിസരത്തുള്ള വീടുകളിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടു. പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നി ‘അരികത്തൊരു മരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ നട്ടത്. തൈകളുടെ പരിപാലനവും മേൽനോട്ടവും വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ […]