വേങ്ങര: സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇഫ്താർ മീറ്റ്. കോളേജ് യൂണിയൻ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, അധ്യാപകർ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മലബാറിന്റെ തനതു രുചിക്കൂട്ടുകളാൽ തയ്യാറാക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും പഴവർഗ്ഗങ്ങളും ഇഫ്താർ സംഗമത്തിന് കൊഴുപ്പേകി. ദീപാലംകൃതമായ സദസ്സിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Related Articles
മലബാർ ക്യാമ്പസിന്റെ ചരിത്ര പുസ്തകത്തിലേക്ക് നേട്ടങ്ങളുടെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഒരു അധ്യയന വർഷം കൂടി വിടപറയുന്നു…
Views: 277 വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു. നിപയും പ്രളയവും പുൽവാമയും സൃഷ്ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്. എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ […]
ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ
Views: 182 റംഷിദ കെ.ടി വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിളങ്ങി മലബാർ കോളേജ് ഓഫ് അഡ്വാൻസിഡ് സ്റ്റഡീസ്. സെഞ്ച്വറി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. രാവിലെ 9:45 ന് അൽ ജാമിയ കോളേജ് പൂപരത്തിനെതിരെ ആയിരുന്ന മലബാറിന്റെ ആദ്യ മത്സരം. ആദ്യ ഘട്ട മത്സരത്തിൽ വിജയിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം ഘട്ടത്തിലേക്ക് മുന്നേറുകയായിന്നു. ഉച്ചക്ക് 2:15 ന് ഖിദ്മത് കോളേജ് എടക്കുളവുമായി നടന്ന രണ്ടാം ഘട്ട മത്സരത്തിലും […]
ആധുനിക ജീവിത ശൈലി തണ്ണീർത്തടങ്ങളുടെ നാശത്തിനു കാരണമാകുന്നു : ഡോ. ജാഫർ പാലോട്ട്
Views: 178 Reporter FARHANA SAYYIDA, II BA Multimedia വേങ്ങര : ജീവിത ശൈലിയിലുള്ള വലിയ മാറ്റങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങളും തണ്ണീര്തടങ്ങളെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാവുന്നു എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് അഭിപ്രായപ്പെട്ടു. തണ്ണീർത്തടങ്ങളും ജീവജാലങ്ങളും മനുഷ്യജീവനുമായുള്ള അബേദ്ധ്യമായ ബന്ധത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായി അദ്ദേഹത്തിന്റെ വാക്കുകൾ. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ നടത്തിയ ജലാശയം 2k19 എന്ന ത്രിദിന തണ്ണീർത്തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു […]