വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘ബഷീറിലെ സൂഫി’ എന്ന വിഷയത്തെ ആസ്പദമാക്കിയ പ്രഭാഷണത്തിൽ താനൂർ ഗവൺമെന്റ് കോളേജ് മലയാളവിഭാഗം തലവൻ ഡോ: പി അബ്ദുൾ ഗഫൂർ സംസാരിച്ചു. സൃഷ്ടിയും സൃഷ്ടാവും ഒന്നുതന്നെ എന്ന സൂഫിയുടെ പരമമായ ലക്ഷ്യം തന്റെ രചനകളിലും ജീവിതത്തിലും അന്വർത്ഥമാക്കിയ മഹാനായ എഴുത്തുകാരനാണ് ബഷീർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എൻ എസ് എസ് കോഓർഡിനേറ്റർ അബ്ദുൽ ബാരി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാള വിഭാഗം അദ്ധ്യാപിക ജിഷ പി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക ലൈല വി എന്നിവർ സംസാരിച്ചു.
Related Articles
മൾട്ടിമീഡിയ അസോസിയേഷൻ ഉദ്ഘടാനം ചെയ്തു
Views: 140 അൻഷിദ. എം (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ അസോസിയേഷൻ ഉദ്ഘാടനം പ്രശസ്ത ഫോട്ടോഗ്രാഫർ പി. മുസ്തഫ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി. പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ചരിത്രങ്ങളിലെ സുപ്രധാന നിമിഷങ്ങൾക് സാക്ഷിയായ പ്രശസ്ത ഫോട്ടോഗ്രാഫറായ പി.മുസ്തഫയുടെ ഫോട്ടോ കളക്ഷനുകൾ വിദ്യാർത്ഥികൾക്ക് ഏറെ കൗതുകകരമായി. അദ്ദേഹത്തിന്റെ ഭാല്യകാലം മുതൽ ഇതുവരെയുള്ള ചിത്രങ്ങളും, അനുഭവങ്ങളും മാധ്യമ പഠിതാകൾക്ക് ഒരു പ്രൊഫഷണൽ ജീവിതത്തിന്റെ സിലബസ് കൂടിയാണ്. […]
“മലബാറിലേക്കൊരു പുസ്തകം” ലൈബ്രറി ബുക്ക് ചലഞ്ചുമായി മക്കാസ
Views: 198 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നതിന് വ്യത്യസ്ത പരിപാടിയുമായി കോളേജ് അലുംനി കമ്മറ്റി. പൂർവ്വ വിദ്യാത്ഥികൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള തല്പരകക്ഷികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ലൈബ്രറി ബുക്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ സി ടി മുനീർ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ “മലബാറിലേക്കൊരു പുസ്തകം” പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് […]
അഭിമാന താരകങ്ങൾക്ക് അനുമോദനങ്ങൾ അർപ്പിച്ച് മലബാർ കോളേജ് സ്റ്റാഫ് ക്ലബ്
Views: 18 വേങ്ങര: വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കുന്നതിനായി മലബാർ കോളേജ് സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മികച്ച എൻ എസ് എസ് യൂനിറ്റിനുള്ള യൂണിവേഴ്സിറ്റി അവാർഡ് നേടിയ കോളേജ് എൻ എസ് എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർക്കുമുള്ള യൂണിവേഴ്സിറ്റി അവാർഡ് കരസ്ഥമാക്കിയ അബ്ദുൾ ബാരി, 2017-18 വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രത്യേക പരാമർശവും മൂന്നാം […]