മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ മജീദ് മണ്ണിശ്ശേരി , ഫൗസിയ പാലേരി , വേണു മാസ്റ്റർ , അക്ബർ ഒതുക്കുങ്ങൽ , നാസർ കടമ്പോട്ട് , ടി .ഫസ്ലു മാസ്റ്റർ , കടമ്പോട്ട് ഫൈസൽ മാസ്റ്റർ , സി .അബ്ദുൽ ബാരി , അസ്കറലി .കെ .ടി , ഡോ .രമീഷ് , ബിഷാറ .എം , രേഷ്മ , ധന്യ ബാബു , സലാഹുദ്ധീൻ തെന്നല , തുടങ്ങിയവർ പ്രസംഗിച്ചു .
Related Articles
പുതുവത്സര ദിനം മാനസിക വൈകല്യമുള്ളവരോടൊപ്പം ചിലവഴിച്ച് മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്
Views: 244 മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പുതുവത്സരദിനത്തിൽ തവനൂർ മനസിക വൈകല്യ കേന്ദ്രം സന്ദർശിച്ചു . കൈ നിറയെ സമ്മാനങ്ങളും മധുരവുമായിട്ടാണ് വിദ്യാർത്ഥികൾ അന്തേവാസികളുടെ മനം കവർന്നത് . പാട്ടും ആട്ടവുമായി രോഗികൾക്കൊപ്പം ചിലവഴിച്ചു .ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സ്നേഹോപഹരമായി പുതിയ ഇൻവെക്ടർ വാഗ്ദാനം നൽകുകയും ചെയ്തു. സംഗമത്തിന് ഡിപ്പാർട്ട്മെന്റ് മേധാവി ബിഷാറ എം, അദ്ധ്യാപകരായ അബ്ദുൽ ബാരി, ഷഫീഖ്, ജാബിർ, ജുസൈന മർജാൻ, അസോസിയേഷൻ സെക്രട്ടറി നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നത്തെ സമൂഹത്തിന്റെ ആർഭാടം വരും തലമുറയുടെ നാശത്തിലേക്ക്: ഡോ: സി.ആർ. നീലകണ്ഠൻ
Views: 92 Reporter FAYISA C, II BA Multimedia വേങ്ങര: സൗകര്യങ്ങളുടേയും ആര്‍ഭാടത്തിന്റെയും പേരിൽ മനുഷ്യൻ പരസ്പരം മൽത്സരിക്കുമ്പോൾ വരും തലമുറയുടെ അവകാശങ്ങളാണ് നിഷേധിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആര്.നീലകണ്ട അഭിപ്രായപ്പെട്ടു. മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസ് വേങ്ങരയിലെ ഭൂമിത്രസേന സംഘടിപ്പിച്ച ‘ജലാശയം 2019’ എന്ന ത്രിദിന തണ്ണീര്‍തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാലയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ചും അതിന്റെ നാശം കൊണ്ടുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും […]
എയ്ഡ്സ് ദിനാചാരണം നടത്തി എൻ.എസ്.എസ്
Views: 367 മുഹമ്മദ് മിദ്ലാജ് യു.കെ(1st BA Multimedia) വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി എയ്ഡ്സ് ദിനം ആചരിച്ചു. ഡിസംബർ ഒന്ന് രാവിലെ കോളേജിൽ വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ റെഡ് റിബ്ബൺ ക്യാമ്പയിൻ ഇതോടാനുബന്ധിച്ച് സംഘടിച്ചു. എയ്ഡ്സിനെപ്പറ്റിയും അതുണ്ടാക്കുന്ന ശാരീരിക പ്രയാസങ്ങളെപ്പറ്റിയും വിദ്യാർത്ഥികളിലും, നാട്ടുകാരിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പയിനിന്റെ ലക്ഷ്യം. കോളേജ് ക്യാമ്പസ്, വേങ്ങര ബസ്സ്സ്റ്റാൻഡ് എന്നിവിടങ്ങളിലായി എയ്ഡ്സ് പ്രതിരോധ പ്രവർത്തന റാലിയും, ഫ്ലാഷ് […]