Education

പ്രളയത്തെ അതിജീവിച്ച കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഗ്ലാസ്‌ഗോ സര്‍വകലാശാല

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് അവസരവുമായി സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019–20 വര്‍ഷത്തില്‍ ഒരു വര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്ന നാല് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

എന്‍ജിനീയറിങ്, മാനേജ്മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 4 തവണയായി 10,000 ബ്രിട്ടീഷ് പൗണ്ട് വീതം (9,22,500 രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭ്യമായ കോഴ്‌സുകളും മറ്റ് വിവരങ്ങളും അറിയുന്നതിനുമായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: 

https://www.gla.ac.uk/scholarships/glasgowkeralascholarship/?fbclid=IwAR3rkASUv03Ms4kRWOpZvClim6vhDEJDYS4Y1QwM9PvPTS6tOsysomUOjN8#/
Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *