നൂറ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാക് ആക്രഡിറ്റേഷൻ സന്ദർശനം ഇന്ന് തുടക്കമിട്ടു. രണ്ട് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന നാക്ക് പിയർ ടീം ഇന്ന് രാവിലെ ഒൻപതരയോടെ കോളേജിൽ എത്തി. സെൻട്രൽ യൂണി വേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും തിരുപ്പതി ശ്രീ പത്മാവതി മഹിളാവിദ്യാലയത്തിലെ പ്രഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും മഹരാഷ്ട്രയിലെ പത്മഭൂഷൺ വസന്ത റാവു ദാത്ത പാട്ടീൽ മഹാ വിദ്യാലയ പ്രിൻസിപ്പാൾ ഡോ: അശോക് ബാബർ മെമ്പറുമായ മൂന്നംഗ കമ്മറ്റിയാണ് നാക് പിയർ സംഘത്തിലെ അംഗങ്ങളായി സന്ദർശനത്തിനെത്തിയത്. കൂടാതെ വേങ്ങര എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടി, കോളേജ് മാനേജ്മെന്റ് ഭാരവാഹികൾ ചേർന്ന് കോളേജിലേക്ക് സ്വാഗതം ചെയ്തു. 2013 ലാണ് വേങ്ങര മലബാർ പിറവികൊണ്ടത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മേഖലയെ ശാക്തീകരിക്കാൻ വേണ്ടിയാണു അന്നത്തെ സർക്കാർ പ്രത്യേകം താല്പര്യമെടുത്ത് ക്യാമ്പസ് യാഥാർഥ്യമാക്കിയത്. മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ വേങ്ങര മലബാർ കോളേജിന് നാക് അക്രെഡിറ്റേഷൻ ഉന്നത ഗ്രേഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.