Reporter: Akhil M, II BA Multimedia
വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരള സംസഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ട്രേറ്റിന്റെ സഹകരണത്തോടെ ‘ഫ്ലഡ് മാനേജ്മെന്റ് ആന്റ് ബയോഡൈവേഴ്സിറ്റി കൺസർവ്വേഷൻ’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. പരിസ്ഥിതി മാധ്യമ പ്രവർത്തകനായ കെ.എ ഷാജി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ അരുൺ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.യു സൈതലവി അധ്യക്ഷത വഹിച്ചു. ഹാമിദലി വാഴക്കാട് ,നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.എ അബ്ദുൽ ഗഫൂർ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. കോളേജ് മാനേജർ അബ്ദുൽ മജീദ്
മണ്ണിശ്ശേരി, സി.ടി മുനീർ ,
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. അബ്ദുൽബാരി, അധ്യാപകരായ അബ്ദുറഹ്മാൻ കറുത്തേടത്ത്, നൗഷാദ് കെ.കെ , മുഹമ്മദ് റോഷിഫ് , ധന്യ ബാബു, ബിഷാറ.എം ,നാസിഫ്.എം , ഫൈസൽ ശബാബ് ,യൂണിയൻ ചെയർമാൻ സൽമാനുൽ ഫാരിസ് എന്നിവർ പ്രസംഗിച്ചു.
പ്രൊഫസർ നുജൂം. എ , മൈന ഉമൈബാൻ , ഡോ. മനു ലാൽ പി റാം , ഡോ. ഷഫീക് , തുടങ്ങിയ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരുമെല്ലാം വരും ദിവസങ്ങളിൽ സെമിനാറിൽ സംബന്ധിക്കുന്നുണ്ട്.