ആയിഷ സുഹൈമത്ത്
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിഭാഗം അന്താരാഷ്ട്ര അനിമേഷൻ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഒക്ടോബർ 28 ന് രാവിലെ 10.00 ന് മെറ്റവേർസ് സങ്കേതിക വിദ്യയെ കുറിച്ചുള്ള ശിൽപശാല നടത്തി. പ്രിൻസിപ്പൽ ബിഷാറ എം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഇലുസിയ ലാബ് സി.ഇ.ഒ നൗഫൽ.പി വിദ്യാർഥികൾക്ക് ട്രെയിനിംഗ് നൽകി. ഡിപ്പാർട്മെന്റ് തലവൻ നമീർ എം, നൗഫൽ പി.ടി, നയീം പി, ജുനൈദ്.എ.കെ.പി, വാസില പി ,ഫിറോസ് കെ.സി, ഷജ്ല, ഷബീബ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്കുശേഷം 2:30 ന് ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ‘ദി ഗാർഡൻ ഒഫ് വേഡ്സ്’ എന്ന ആനിമേഷൻ സിനിമയാണ് സ്ക്രീൻ ചെയ്തത്. വൈകുന്നേരം കോളേജിൽ വെച്ച് ലഹരിക്കെതിരെയുളള ബോധവൽക്കരണം പ്രമേയമായുള്ള തെരുവ് നാടകം, “കാവൽ” സ്റ്റുഡന്റ് സർക്കിളിൽ അരങ്ങേറി. രണ്ടാം ദിവസം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടന്നു. രാവിലെ 10.30 ന് ഡിജിറ്റൽ പെയിൻ്റിംഗ്, 12.30 ന് ക്ലേ മോഡലിംഗ്, ഉച്ചയ്ക്ക് ശഷം രണ്ടിന് ലൈവ് കാരിക്യാചർ മത്സരവും നടന്നു.