ഫാത്തിമ റഷ വിപി (2nd Semester BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി “ഫ്യുൽ യുവർ പാഷൻ” എന്ന പേരിൽ ട്രെയിനിങ് പരിപാടി നടത്തി മലബാർ കോളേജ്. ചൊവ്വാഴ്ച രാവിലെ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ട്രെയിനിങ് പരിപാടി നടന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈതലവി അധ്യക്ഷത വഹിച്ചു. തുടർന്ന് ഉച്ചവരെ വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം കോളേജ് സ്റ്റാഫുകൾക്കുമായാണ് ട്രെയിനിംഗ് പരിപാടി നടന്നത്.
ഉച്ച വരെ നീണ്ടു നിന്ന പരിപാടി വിദ്യാർത്ഥികളുടെ ചിന്തയിൽ ഒരുപാട് മാറ്റങ്ങൾ സൃർട്ടിച്ചുവെന്ന് വിദ്യാർത്ഥികൾ വോസ്‌പോപ് ന്യൂസിനോട് അഭിപ്രായപ്പെട്ടു. പ്രശസ്തനായ എച്. ആർ. ടി ട്രൈനറും, ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ മധു ഭാസ്കരൻ ആണ് പരിപാടി നയിച്ചത്. വിദ്യാർത്ഥികളുടെ ഉത്സാഹം പരിപാടിയുടെ വിജയത്തിന് കാരണമായി. കോളേജിലെ ഒന്നും, രണ്ടും വർഷ വിദ്യാർത്ഥികൾക്കായാണ് ട്രെയിനിങ് പരിപാടി സംഘടുപ്പിച്ചത്. ട്രൈനറുടെ അനുഭവ സമ്പത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഉപകാരപ്രദമായി. ജീവിതം മുന്നോട്ട് നയിക്കുന്നതിന്റെ വിവിധ വശങ്ങളും അവ തരണം ചെയ്യേണ്ടതിന്റെ രീതിയും വിദ്യാർത്ഥികൾക്കിടയിൽ പുതിയ അവബോധം സൃഷ്ടിക്കാനായി. കോളേജ് മാനേജർ സി.ടി മുനീറിന്റെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടുപ്പിച്ചത്. ഐ.ക്യു.എ.സി കോഡിനേറ്റർ ബിഷാറ എം, കോളേജ് പി.ടി.എ ഭാരവാഹികളായ അലി മേലേതിൽ തുടങ്ങിയവർ സംസാരിച്ചു.