വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകുന്നതിന് വ്യത്യസ്ത പരിപാടിയുമായി കോളേജ് അലുംനി കമ്മറ്റി. പൂർവ്വ വിദ്യാത്ഥികൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ, സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള തല്പരകക്ഷികൾ എന്നിവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ലൈബ്രറി ബുക്ക് ചലഞ്ച് സംഘടിപ്പിക്കുന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ സി ടി മുനീർ എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു. ആദ്യ ദിവസങ്ങളിൽ തന്നെ “മലബാറിലേക്കൊരു പുസ്തകം” പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മക്കാസ പ്രസിഡന്റ് മുഹ്സിൻ കോട്ടയിൽ, ജനറൽ സെക്രട്ടറി അഫ്സൽ പുള്ളാട്ട് എന്നിവർ പറഞ്ഞു. പദ്ധതിയിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് മക്കാസ കമ്മിറ്റി അഭ്യർത്ഥിച്ചു.
