റംഷിദ കെ.ടി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒക്ടോബർ 17,18,19 ദിവസങ്ങളിലായി നടന്നു വന്ന ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിന് സമാപനം. ആദ്യ രണ്ട് ദിവസങ്ങളിലായി ട്രൈനെറും പാഷനേറ്റ് സ്പീക്കറുമായ ബിലാൽ മുഹമ്മദിന്റെ ട്രൈനിങ്ങിനു ശേഷം ബുധനാഴ്ച വേങ്ങര തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ വെച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ പ്രത്യേക പരിപാടിയോടെ മൂന്ന് ദിവസം നീണ്ടുനിന്ന ഓറിയന്റേഷൻ പ്രോഗ്രാമിന് സമാപനമായി. കോളേജ് മാനേജ്‍മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സൈദ് പുല്ലാണി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ബിഷാറ എം. അധ്യക്ഷത വഹിച്ചു.
ആയിരത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ മുഖ്യതിഥിയായ ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ കസാക് ബെഞ്ചാലി ട്രെയിനിങ് നയിച്ചു. വിദ്യാഭ്യാസപരമായും സാങ്കേതികപരമായും കഴിവും പ്രാപ്തിയുമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ ക്യാമ്പസുകൾക്ക് സാധിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രഷേഴ്‌സ് എംപവർമെന്റ് പ്രോഗ്രാമിനോടാനുബന്ധിച്ച് കഴിഞ്ഞ വർഷം വിവിധ പഠന വകുപ്പുകളിലായി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയവരെയും, കോളേജിൽ നിന്നും നേരിട്ട് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെയും, ഇന്ത്യയിലെ വിവിധ സർവകശാലകളിൽ എൻട്രൻസ് പരീക്ഷയിലൂടെ അഡ്മിഷൻ നേടിയവരെയും അനുമോദിച്ചു. കോളേജ് മാനേജർ സി.ടി മുനീർ, ഫെപ് കോർഡിനേറ്റർ ഡോ. ഷബീബ.പി, ജുനൈദ് എ.കെ.പി എന്നിവർ സംസാരിച്ചു. കോളേജ് അധ്യാപകർ, രക്ഷിതാകൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.