News

മലബാർ കോളേജിൽ ‘എക്‌സെലിയോ’ മാർഗനിർദ്ദേശ സെമിനാർ സംഘടിപ്പിച്ചു

മുബീന എം കെ (2nd semester BA Multimedia)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗവും ടൈം പെരിന്തൽമണ്ണയും ചേർന്ന് സംഘടിപ്പിച്ച ‘എക്‌സെലിയോ’ മത്സരപരീക്ഷ മാർഗനിർദ്ദേശ സെമിനാർ മാർച്ച് പതിനെട്ടിന് രാവിലെ പത്ത് മണിക്ക് കോമേഴ്‌സ്ക്ലാ വകുപ്പിൽ വെച്ച് സംഘടിപ്പിച്ചു.

ടൈം പെരിന്തൽമണ്ണയിലെ കരിയർ എജുക്കേറ്റർ വി.പി അരുൺ വിവിധ മത്സര പരീക്ഷകളെക്കുറിച്ചും അവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവതരിപ്പിച്ചു. പരീക്ഷകൾ എങ്ങനെ നേരിടാം എന്നും എങ്ങനെ തയ്യാറെടുക്കാം എന്നതിനെക്കുറിച്ചുമുള്ള അറിവുകൾ വിദ്യാർഥികൾക്ക് പകർന്ന് നൽകി.
വിവധ മത്സര പരീക്ഷകളുടെ തീയതികളും, നടത്തപ്പെടുന്ന ഏജൻസികളും, പരീക്ഷാ മാതൃക, യോഗ്യത തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പരിപാടിയിൽ വിശദീകരിച്ചു.

പരിപാടി വിദ്യാർഥികൾക്കായുള്ള കരിയർ രംഗത്തെ വിവിധ അവസരങ്ങളിലേക്കുള്ള മാർഗ്ഗനിർദ്ദേശമായിരുന്നു, കൂടാതെ വിദ്യാർഥികൾക്ക് പരീക്ഷകൾക്ക് വേണ്ടി എങ്ങനെ ശരിയായ രീതിയിൽ തയ്യാറെടുക്കാമെന്നതിനെക്കുറിച്ചുള്ള ദിശാനിർദ്ദേശങ്ങളും നൽകി.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *