Nihala.O (BA MULTIMEDIA SECOND SEMESTER)
ഡിജിറ്റൽ ലോകം കൃത്രിമബുദ്ധിയിലൂടെ (AI) വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓപ്പൺ AI യുടെ ചാറ്റ് ജി-പിറ്റിക്ക് പിന്നാലെ പുതിയ ഒരു AI മോഡൽ ശ്രദ്ധേയമാകുകയാണ് ഡീപ്പ്സീക്ക്. ചൈനീസ് ടെക്നോളജി കമ്പനിയുടെ പുതിയ സംരംഭം പ്രത്യേകിച്ച് ഗവേഷണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. വെറും ഒരു ചാറ്റ്ബോട്ടിനപ്പുറം കൂടുതൽ നൂതനവും ഉചിതവുമായ മറുപടികൾ നൽകാൻ ഡീപ്പ്സീക്ക് തയ്യാറാവുകയാണ്.
ഡീപ്പ്സീക്ക് ചൈനയിലാണ് വികസിപ്പിച്ചത്. ഈ മോഡലിന്റെ ഉടമസ്ഥാവകാശം ഡീപ്പ്സീക്ക് AI എന്ന കമ്പനിക്കാണ്. 2023-ൽ ആണ് ഈ കൃത്രിമബുദ്ധി മോഡൽ വികസിപ്പിക്കാൻ തുടങ്ങിയത്. ഗൂഗിൾ , ഓപ്പൺ AI പോലുള്ള ഭീമന്മാരുടെ AI മോഡലുകളോട് മത്സരിക്കാനാണ് ഡീപ്പ്സീക്ക് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് സാങ്കേതികവിദ്യ, ഗവേഷണം, ഡാറ്റ അനലിസിസ് തുടങ്ങിയ രംഗങ്ങളിലാണ് ഡീപ്പ്സീക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഡീപ്പ്സീക്ക് ഒരു റിസർച്ച്-ഫോകസ്‌ഡ് AI മോഡലാണ്. അതായത്, ഉപയോക്താക്കളെ കൂടുതൽ വസ്തുനിഷ്ഠമായ ഡാറ്റയിലൂടെ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ചാറ്റ്ബോട്ടുകൾ പൊതുവായ മറുപടികൾ നൽകുമ്പോൾ, ഡീപ്പ്സീക്ക് കൂടുതൽ ഗൗരവമായ ഡാറ്റ സ്രോതസ്സുകളിൽ നിന്ന് നിഗമനം തീർക്കുന്നു. ഇതുകൊണ്ടുതന്നെ, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഡീപ്പ്സീക്ക് അത്യാവശ്യമായ ഒരു ടൂൾ ആയി മാറുന്നുണ്ട്.
ചാറ്റ് ജിപിറ്റി -യും ഡീപ്പ്സീക്ക് -ഉം തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ചാറ്റ് ജിപിറ്റി സൗഹൃദപരവും കാഴ്ചപ്പാടുള്ളവയുമാണ്. അതേസമയം ഡീപ്പ്സീക്ക് കൂടുതൽ പ്രായോഗികവും ഗൗരവതരവും ആണ്. ചാറ്റ് ജിപിറ്റി സാധാരണ ഉപയോക്താക്കൾക്കായി കൂടുതൽ ക്രീയേറ്റീവ് മറുപടികൾ നൽകുമ്പോൾ ഡീപ്പ്സീക്ക് സയന്റിഫിക്, ടെക്നിക്കൽ, അക്കാദമിക് വിഷയങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്നു.
ഡീപ്പ്സീക്ക് ന്റെ വരവ് AI ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും. ചൈനയുടെ ഈ പുതിയ സംരംഭം ഭാവിയിൽ ഗൂഗിൾ ബർഡ് , ചാറ്റ് ജി-പിറ്റി പോലുള്ളവയെ കടത്തി മുന്നേറുമെന്ന് കരുതപ്പെടുന്നു. കൂടുതൽ വിവരശുദ്ധിയുള്ള ഗവേഷണാടിസ്ഥാനത്തിലുള്ള AI അനുഭവം നൽകാനാണ് ഡീപ്പ്സീക്ക് ലക്ഷ്യമിടുന്നത്. കൃത്രിമബുദ്ധിയുടെ ഈ പുതിയ തലമുറ AI മേഖലയിൽ ഒരു പ്രധാന മുന്നേറ്റം ആകുമെന്ന് സംശയമില്ല.