വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി ഡിപ്പാർട്മെന്റ് അസോസിയേഷൻ യൂനോയ 2019 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഹിപ്നോട്ടിസം ട്രെയിനിങ് സംഘടിപ്പിച്ചു. ഉപബോധ മനസ്സിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മനസ്സിന്റെ നിഗൂഡതകളെ കെട്ടഴിക്കുന്ന ഹിപ്നോട്ടിസത്തിന്റെ സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നതായിരുന്നു യൂനോയ 2019. പരിപാടിയുടെ ഉദ്ഘാടകനും വളാഞ്ചേരി മർക്കസ് കോളേജ് സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവിയുമായ ഷാഹിദ് പയ്യന്നൂർ വിഷയാവതരണം നടത്തി. സ്നേഹം മനുഷ്യ മനസ്സിന്റെ അമൂല്യമായ സമ്പത്ത് എന്ന ആശയത്തിലൂന്നിയ സൈക്കോ ഡ്രാമയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്മെൻറ് അദ്ധ്യാപിക […]
News
പുതുവർഷത്തിൽ പ്രതീക്ഷ ഭവന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി മലബാർ കോളേജ്
തവനൂർ: ബുദ്ധിമാന്ദ്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിനു പുതുവർഷ സമ്മാനമായി ഇൻവെർട്ടർ സമർപ്പിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്. ഇടക്കിടെയുള്ള പവർ കട്ട് മൂലം പ്രതീക്ഷ ഭവനിലെ അന്തേവാസികൾ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലക്ക് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഡിപ്പാർട്മെൻറ് വ്യത്യസ്തമായ സമ്മാനവുമായി പ്രതീക്ഷ ഭവനിലെ അന്തേവാസികളുടെ കൂടെ പുതുവർഷം ആഘോഷിക്കാനെത്തിയത്.. ഉപഹാരം കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവി പ്രതീക്ഷ ഭവൻ സൂപ്രണ്ടിന് കൈമാറി. […]
മലബാർ ക്യാമ്പസിന്റെ റേഡിയോ ജോക്കിയായി സുഹൈൽ
മൾട്ടീമീഡിയ അസോസിയേഷൻ ഉദ്ഘടനത്തോടനുബന്ധിച്ച് കോളേജിലെ റേഡിയോ ജോക്കിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച VOXPOP RJ Hunt മത്സരത്തിൽ ബി എ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥി സുഹൈൽ. സി ഒന്നാം സ്ഥാനം നേടി. കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകളിൽനിന്നുള്ള 12 മത്സരാര്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് റൗണ്ടുകളായി നടന്ന മത്‌സരത്തിൽ പൊതു വിജ്ഞാനം, ഭാവന, ഭാഷ നൈപുണി, സംഗീത അഭിരുചി എന്നിവയാണ് പരിശോധിച്ചത്. അദ്ധ്യാപകരായ നമീർ എം , ജിഷ പി, നിതിൻ എം എന്നിവർ വിധികർത്താക്കളായി. വാശിയേറിയ രണ്ട് […]
തലമുറകളുടെ പുനസ്സമാഗമത്തിനു വഴിയൊരുക്കി മലബാർ കോളേജ് ഫുട്ബോൾ ടീം -അലുംനി സൗഹൃദ മത്സരം
വേങ്ങര: മലബാർ കോളേജ് പ്രഥമ അലുംനി മീറ്റുമായി ബന്ധപ്പെട്ട് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. നിലവിലെ കോളേജ് ടീം ഒരു ഭാഗത്തു അണിനിരന്നപ്പോൾ എതിർഭാഗത്ത് കോളേജിലെ മുൻ തലമുറയിലെ താരങ്ങൾ സർവ്വസന്നാഹത്തോടെ നിലയുറപ്പിച്ചു. കേരള സീനിയർ ഫുട്ബാൾ താരം നവാസിന്റെ നായകത്വത്തിൽ ഇറങ്ങിയ അലുംനി ടീമിൽ സ്റ്റുഡൻറ് ഒളിമ്പിക്സ് ദേശീയ ടീമിന്റെ മുൻ നായകൻ മിഷാൽ, സുഫിയാൻ, സമീർ, അമിൽരാജ് എന്നിവർ ബൂട്ടണിഞ്ഞപ്പോൾ നിലവിലെ കോളേജ് ടീമും പ്രഗത്ഭരെ തന്നെ അണിനിരത്തി. റമീസ്, […]
VOX POP ന്യൂസ് വെബ് സൈറ്റ് പ്രകാശനം ചെയ്‌തു .
മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ ഇനി voxpop news ചാനൽ . ക്യാമ്പസ് വിശേഷങ്ങളും , തൊഴിൽ സംബന്ധമായ വാർത്തകളും കാലിക്കറ്റ് യൂണിവേഴ്സിറ്റി സംബന്ധമായ വിവരങ്ങളും വായനക്കാർക്ക് ലഭിക്കത്തക്ക രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിട്ടുള്ളത് . കൂടാതെ വിദ്യാർത്ഥികൾക്ക് കലാസൃഷ്ടികൾ പബ്ലിഷ് ചെയ്യുന്നതിന് C-corner ഉം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എഡിറ്റോറിയൽ വിഭാഗവും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലെ മൾട്ടീമീഡിയ ഡിപ്പാർട്മെന്റാണ് വെബ്സൈറ്റ് നിമിച്ചത് . റൂയ […]
റൂയ 2K19ന് വർണാഭമായ തുടക്കം
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് അസോസിയേഷൻ റൂയ2K19പ്രമുഖ ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന് ഉദ്ഘടാനം ചെയ്‌തു . ഡിപാർട്മെന്റ് തലവൻ നമീർ .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ഷമീം. എ.കെ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ഡോ : യു .സൈതലവി , മാനേജർ അബ്‌ദുൾ മജീദ് മണ്ണിശ്ശേരി , വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്‌ദുൾ നാസർ , അദ്ധ്യാപകരായ നൗഫൽ പി .ടി , നിതിൻ.എം , […]
പുതുവത്സര ദിനം മാനസിക വൈകല്യമുള്ളവരോടൊപ്പം ചിലവഴിച്ച് മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്
മലബാർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പുതുവത്സരദിനത്തിൽ തവനൂർ മനസിക വൈകല്യ കേന്ദ്രം സന്ദർശിച്ചു . കൈ നിറയെ സമ്മാനങ്ങളും മധുരവുമായിട്ടാണ് വിദ്യാർത്ഥികൾ അന്തേവാസികളുടെ മനം കവർന്നത് . പാട്ടും ആട്ടവുമായി രോഗികൾക്കൊപ്പം ചിലവഴിച്ചു .ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സ്നേഹോപഹരമായി പുതിയ ഇൻവെക്ടർ വാഗ്ദാനം നൽകുകയും ചെയ്തു. സംഗമത്തിന് ഡിപ്പാർട്ട്മെന്റ് മേധാവി ബിഷാറ എം, അദ്ധ്യാപകരായ അബ്ദുൽ ബാരി, ഷഫീഖ്, ജാബിർ, ജുസൈന മർജാൻ, അസോസിയേഷൻ സെക്രട്ടറി നാജിയ തുടങ്ങിയവർ നേതൃത്വം നൽകി.
ഓർമകൾ പങ്കുവെച്ച് മലബാർ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ലെ പൂർവ വിദ്യാർത്ഥി സംഗമം ഡിസംബർ 29 ന് കോളേജിൽ വെച്ച് നടന്നു . 3 ബാച്ച്കളിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പേർ സംഗമത്തിന് എത്തിച്ചേർന്നു . ജില്ലാ പഞ്ചായത്ത് മെമ്പർ സൈദ് പുല്ലാണി സംഗമം ഉദ്ഘടാനം ചെയ്‌തു . പ്രിൻസിപ്പൽ ഡോ : യു . സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപകരായ നൗഷാദ് ,അസ്‌കർ അലി , അബ്ദുറഹ്മാൻ , ബിഷാറ ,നവാൽ മുഹമ്മദ് , […]
“പ്രളയശലഭങ്ങൾ ” സപ്തദിന ക്യാമ്പിന് തുടക്കമായി
മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം […]
മീഡിയ വിസിറ്റ് സംഘടിപ്പിച്ചു
മാധ്യമ രംഗത്തെ പ്രവർത്തന മേഖലകൾ നേരിട്ട് കാണാൻ അവസരം ഒരുക്കികൊണ്ട് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് മീഡിയ വിസിറ്റ് സംഘടിപ്പിച്ചു . തിരുവന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ , കൈരളി ചാനൽ എന്നിവ ഉൾപ്പെട്ടതായിരുന്നു സന്ദർശനം . മൾട്ടീമീഡിയ രണ്ടാം വർഷ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത് . യാത്രയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റുകൾ ആവാനും കുട്ടികൾക്കു അവസരം ലഭിച്ചു . 3 ദിവസം നീണ്ടു നിന്ന യാത്രയിൽ കേരള നിയമസഭ , […]