News

വാക് വിത്ത് എ സ്കോളാർ: എക്സ്റ്റേണൽ മെന്റെറിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘വാക് വിത്ത് എ സ്കോളാർ’ പ്രോഗ്രാമിന്റെ ഭാഗമായ എക്സ്റ്റേണൽ മെന്റെറിംഗ് സെഷനിൽ മോട്ടിവേഷൻ ട്രെയിനറും കോട്ടയം കെൻഷു ഫൗണ്ടേഷൻ ഡയറക്ടറുമായ ജിജോ ചിറ്റാടി ക്ലാസെടുത്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജ്ഞാനത്തോടൊപ്പം മാജിക്കും സംഗീതവും കോർത്തിണക്കിയ പരിപാടി വിദ്യാർത്ഥികൾക്ക് നവോന്മേഷം നൽകി.

News

‘സ്ത്രീ സൗഹൃദം’: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി “സ്ത്രീ സൗഹൃദ ക്ലാസ്” സംഘടിപ്പിച്ചു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ അതിനുള്ള പരിഹാരങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു ലക്‌ഷ്യം. മലപ്പുറം ജില്ലാ ഹോമിയോപ്പതി ഹോസ്പിറ്റലിലെ ഡോ. റിയ, ക്ലിനിക്കൽ സൈക്കോലോജിസ്ററ് കൊച്ചുത്രേസ്യ എന്നിവർ നേതൃത്വം നൽകി. വുമൺ ഡെവലപ്മെന്റ് സെൽ കോർഡിനേറ്റർ വി ധന്യ ബാബു, […]

News

മലബാർ കോളേജിൽ ആസ്റ്റർ മിംസിന്റെ ഏകദിന ആരോഗ്യ ശില്പശാല

വേങ്ങര: ആസ്റ്റർ മിംസ് കോട്ടക്കലിന്റെ സാങ്കേതിക സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വുമൺ ഡെവലപ്മെന്റ് സെല്ലും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. “Basic Life Support and Cardiology എന്ന വിഷയത്തിലൂന്നിയ പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. മൗഫൂസ് റഹ്മാൻ നിർവഹിച്ചു. എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ഷാഫി ശില്പശാലക്ക് നേതൃത്വം നൽകി. മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. യു […]

News

മീഡിയ വൺ ‘കേരള സമ്മിറ്റിൽ’ മലബാർ മൾട്ടിമീഡിയ വിദ്യാർത്ഥികൾ

കോഴിക്കോട്: മീഡിയ വൺ ചാനലിലെ പ്രമുഖ വാർത്താധിഷ്ഠിത പരിപാടിയായ ‘കേരള സമ്മിറ്റിൽ’ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾ പങ്കെടുത്തു. വാർത്താധിഷ്ഠിത പരിപാടികളുടെ നിർമാണം നേരിൽ കാണാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ടെലിവിഷൻ സംപ്രേക്ഷണത്തിന്റെയും നിർമാണത്തിന്റെയും സാങ്കേതിക പ്രവത്തനങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാനൽ സന്ദർശനം നടത്തിയത്. 30 പേരടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ടെലിവിഷൻ സാങ്കേതിക പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ പരിചയപ്പെട്ടു. മീഡിയ വൺ ചാനൽ […]

News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ഡിഗ്രിക്കാരുടെ ഓൺലൈൻ കൂട്ടായ്മയൊരുക്കി മലബാർ മൾട്ടീമീഡിയ വിദ്യാർത്ഥികൾ

Reporter T SUHAILUDHEEN, I BA Multimedia വേങ്ങര : കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഗവന്മെന്റ്, എയ്ഡഡ്, സെൽഫ് ഫിനാൻസ് കോളേജുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ കോർത്തിണക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ ഒന്നാം വർഷ വിദ്യാർഥികൾ CUC college’s 2k18 -21 എന്ന പേരിൽ വാട്സാപ്പ് രൂപീകരിച്ചു. ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് 21/1/19 തിങ്കളാഴ്ച്ച അഡ്മിന്മാരായ ടി സുഹൈലുദ്ദീൻ, കെ കെ മുഹ്‌സിൻ റഹ്‌മാൻ, വി അഭിജിത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. […]

News

കമ്പിളിപ്പുതപ്പിന്റെ ശരിക്കുള്ള ചൂട് അറിഞ്ഞിട്ടുണ്ടോ?

കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ എന്നതിന്റെ പൊരുൾ തേടിയിട്ടുണ്ടോ?മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പിനെ കമ്പിളി ഇല്ലാതെ നേരിൽ കണ്ടു മുട്ടിയിട്ടുണ്ടോ?* എങ്കിൽ ഇതാ ഒരുപറ്റം വിദ്യാർഥികൾ തണുപ്പിന്റെ ഇരകളെ തേടി സ്നേഹം പുതപ്പിക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് വളണ്ടിയര്മാരാണ് ആഴമുള്ള ഉറക്കത്തിലേക്കു വീണ തെരുവോരങ്ങളിൽ ചുരുണ്ടു കൂടിയ മനുഷ്യ ജീ വിതങ്ങൾക്ക് ആശ്വാസമായി പുതിയ തെരുവിന്റെ കഥ രചിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11.30 ഓടെയാണ് […]

News

ക്യാമ്പ‌സുകളിലെ പുതുതലമുറ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം: കെഎൻഎ ഖാദർ എംഎൽഎ

വേങ്ങര: ആധുനികതയുടെ വശ്യതയിൽ മയങ്ങി നൈമിഷികമായ ജീവിതത്തെ പാഴാക്കിക്കളയരുതെന്ന്‌ അഡ്വക്കറ്റ് കെഎൻഎ ഖാദർ എംഎൽഎ. ക്യാമ്പസുകളിലെ പുതുതലമുറ ജീവിതത്തിന്റെ പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരിയായി കൂടുതൽ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കണമെന്ന്‌ വിദ്യാർത്ഥികളെ ഉണർത്തി. ജാതിമത സമ്മിശ്രമായ വിദ്യാർത്ഥി സമൂഹത്തെ വിവിധ മത ഗ്രന്ഥങ്ങളിലെ ഉദ്ധരണികൾ സഹിതം അർത്ഥവത്തായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി. മലബാർ കോളേജ് ഓഫ് സ്റ്റഡീസ്, വേങ്ങരയുടെ കലോത്സവം സിത്താർ 2K19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. യു […]

News

മലബാർ കോളേജ് ‘അഭയം’ പദ്ധതിക്ക് തുടക്കമായി

വേങ്ങര : വേങ്ങര മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം തോട്ടക്കോട്ട് ഹസ്സൻ പൂക്കോയ തങ്ങൾ നിർവ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടമ്പോട്ട് മൂസ സാഹിബ്, കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് എം. കെ., എൻ. എസ് .എസ് പ്രോഗ്രാം ഓഫിസർ സി.അബ്ദുൽ ബാരി, കടമ്പോട്ട് […]

News

അമേച്ചർ 9 എ സൈഡ് ഫുട്ബോൾ: മലബാർ കോളേജ് താരം ആഷിക് ഉൾപ്പെട്ട കേരള ടീം ചാമ്പ്യന്മാർ

നർവാന (ഹരിയാന): ഏഴാമത് അമേച്ചർ 9 എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ഹരിയാനയെ ടൈബ്രേക്കറിൽ 4-3 നു കീഴടക്കി കേരളം ചാമ്പ്യന്മാരായി. മത്സരത്തിൽ 1-0 നു മുന്നിലായിരുന്ന കേരളത്തിന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഉടലെടുത്ത പെനാൽറ്റിയിലൂടെ സമനില വഴങ്ങേണ്ടി വന്നിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ ആയതിനാൽ മത്സരം ടൈബ്രേക്കറിലേക്കു കടന്നു. റഫറിയും സംഘാടകരും എതിർ ടീമും ഒന്നിച്ചു പൊരുതിയിട്ടും കാൽപ്പന്തു കളിയിലെ താരരാജാക്കന്മാരായ മലയാളിക്കൂട്ടത്തെ കീഴ്പ്പെടുത്താൻ […]

News

സിത്താർ 2K19 ന് മുതുകാടിന്റെ മാന്ത്രിക സ്പർശം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ ആർട്‌സ് ഫെസ്റ്റ് സിത്താർ 2K19 ന്റെ ലോഗോ പ്രകാശനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഫൈൻ ആർട്‌സ് സെക്രട്ടറി ജാഹിർഷാന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്. കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല, സെക്രട്ടറി ഹർഷദ് ചേറൂർ, വാഹിദ്, റിഷാൻ, മുസ്ലിഹ്ഖാൻ, സഫ്‌വാൻ ഇപി, മുനവ്വിർ, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 14, 15 തിയ്യതികളായി കോളേജ് ക്യാമ്പസ്സിൽ വെച്ചാണ് സിത്താർ […]