News

ക്യാമ്പസിന്റെ ഉത്സവമായി അറോറ 2019 മലബാർ എക്സ്പോ

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇ ഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2K19 മലബാർ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കി. പൊതു ജനങ്ങൾക്ക് വേണ്ടി എച് എം സ് കോട്ടക്കൽ, ട്രൂ കെയർ തിരുരങ്ങാടി എന്നിവ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻ ബുക്ക് […]

News

അറോറ 2019 മലബാർ എക്സ്പോ മാർച്ച് അഞ്ചിന്

വേങ്ങര: മലബാർ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഇഡി ക്ലബും കോളേജ് യൂണിയനും സംയുക്തമായി മാർച്ച് അഞ്ചിന് അറോറ 2k19 മലബാർ എക്സ്പോ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങളും, കുടുംബശ്രീ, കര കൗശല നിർമാണ യൂണിറ്റുകളും കോളേജ് കാമ്പസ്സിൽ സ്റ്റാളുകൾ ഒരുക്കും. ഇതോടനുബന്ധിച്ച് കോളേജിലെ വിവിധ പഠന വകുപ്പുകൾ അതി വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റും കര കൗശല നിർമാണ മത്സരവും നടത്തുന്നു. പരിപാടിയുടെ പോസ്റ്റർ പികെ കുഞ്ഞാലിക്കുട്ടി […]

News

ഫ്രണ്ട്സ് ഓഫ് നേച്ചർ കടലുണ്ടിയിൽ പരിസ്ഥിതി സംരക്ഷണ ശില്പശാല സംഘടിപ്പിച്ചു

Reporter AKHIL, I BA Multimedia കടലുണ്ടി : പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് നേച്ചറിന്റെ നേതൃത്വത്തിൽ കടലുണ്ടി -വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസേർവിന്റെ (കെ വി സി ആർ) സംരക്ഷണവും വികസനവും ലക്ഷ്യമാക്കി കടലുണ്ടി പക്ഷി സങ്കേതത്തിൽ വെച്ച് ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കെ വി സി ആർ മാനേജ്മെന്റ് കമ്മിറ്റി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. മനോജ്‌കുമാർ ഉദ്ഘാടനം […]

News

അമ്മ മലയാളത്തിന്റെ ലാളിത്യം പകർന്നുനൽകി ലോകമാതൃഭാഷ ദിനം

വേങ്ങര: ലോകമാതൃഭാഷ ദിനത്തോടനുബന്ധിച്ച്‌ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭാഷ സമിതിയും മലയാളം പഠന വകുപ്പും സംയുക്തമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വ്യത്യസ്തവും വൈവിധ്യങ്ങളുമായ പരിപാടികൾ സംഘടിപ്പിച്ചു. “വാക്ചാതുരി” എന്ന പേരിൽ വിദ്യാർത്ഥികൾക്ക് പ്രിയ അക്ഷരം, കവിതാപാരായണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. മൂന്ന് ബാച്ചുകളിൽ നിന്നായി മുപ്പതോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം നടന്ന പ്രസംഗം, കവിതാ പാരായണം, കേട്ടെഴുത്ത്, വായന എന്നീ മത്സരങ്ങളിൽ അധ്യാപകരും അനദ്ധ്യാപകരും അടക്കം 25 ഓളം പേർ പങ്കെടുത്തു. […]

News

ക്യാമ്പസ് യുവത്വം ഉത്തമ പൗരന്മാരായി വളരണം: കുരികേഷ് മാത്യു

Reporter BEEVI SWABEERA, I BA Multimedia വേങ്ങര: ക്യാമ്പസുകളിലെ വിദ്യാർത്ഥി സമൂഹം നല്ല പൗരന്മാരായി വളരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ കുരികേഷ് മാത്യു അഭിപ്രായപ്പെട്ടു. മലബാർ കോളേജ് ഓഫ് സ്റ്റഡീസിലെ കായികോത്സവം സ്‌പോർട്സ് ഫിയസ്റ്റ 2k19 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പ‌സിലെ വിവിധ ഡിപ്പാർട്മെന്റുകൾ നാല്‌ ഗ്രൂപ്പുകളായി അണിനിരന്ന പ്രൗഢഗംഭീരമായ മാർച്ച്‌ പാസ്റ്റിലൂടെയാണ് ട്രാക്ക് ഉണർന്നത്. തുടർന്ന് വിവിധ ഇനങ്ങളിലായി നിരവധി കായിക പ്രതിഭകൾ മത്സരിച്ചു. […]

News

വേഗത്തിന്റെ തമ്പുരാനായി മലബാറിന്റെ ഹുസൈൻ “ബോൾട്ട്“

Reporter RAHOOF, II BA Multimedia വേങ്ങര : കോളേജ് കായികമേളയുടെ ഭാഗമായി നടന്ന ആൺകുട്ടികളുടെ നൂറു മീറ്ററിൽ മീറ്റ് റെക്കോർഡുകൾ തകർത്ത് ഒന്നാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർത്ഥി ഹുസൈൻ സ്വർണം സ്വന്തമാക്കി. ആറാമത് കോളേജ് യൂണിയനും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് ഫിയസ്റ്റ 2K19 ലാണ് ഹുസൈൻ മാസ്മരിക പ്രകടനം കാഴ്ച്ച വെച്ചത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരെ ഏറെ പിറകിലാക്കിയാണ് ഒന്നാം വർഷ വിദ്യാർത്ഥിയായ ഹുസൈൻ ഈ നേട്ടം […]

News

രാജ്യത്ത് ജല സാക്ഷരതയുള്ള യുവ സമൂഹം വളർന്നു വരണം: കെഎൻഎ ഖാദർ എംഎൽഎ

Reporter SHABNA JASMIN, II BA Multimedia വേങ്ങര: ലോകത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കങ്ങളും മറ്റു ചില ഭാഗങ്ങളിൽ വരൾച്ചയും ശുദ്ധജല ലഭ്യത ഇല്ലാതാക്കുന്നു. ഇത് മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിലനിൽപിന് തന്നെ ഭീക്ഷണിയാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജലാശയ സംരക്ഷണവും ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചും സമൂഹത്തെ ബോധവത്കരിക്കൽ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. ആയതിനാൽ രാജ്യത്ത് ജലസാക്ഷരതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കൽ അനിവാര്യമാണെന്നു അഡ്വ: കെഎൻഎ ഖാദർ എംഎൽഎ അഭിപ്രായപ്പെട്ടു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് […]

News

ഇന്നത്തെ സമൂഹത്തിന്റെ ആർഭാടം വരും തലമുറയുടെ നാശത്തിലേക്ക്: ഡോ: സി.ആർ. നീലകണ്ഠൻ

Reporter FAYISA C, II BA Multimedia വേങ്ങര: സൗകര്യങ്ങളുടേയും ആര്‍ഭാടത്തിന്‍റെയും പേരിൽ മനുഷ്യൻ പരസ്പരം മൽത്സരിക്കുമ്പോൾ വരും തലമുറയുടെ അവകാശങ്ങളാണ് നിഷേധിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആര്‍.നീലകണ്ട അഭിപ്രായപ്പെട്ടു. മലബാര്‍ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസ് വേങ്ങരയിലെ ഭൂമിത്രസേന സംഘടിപ്പിച്ച ‘ജലാശയം 2019’ എന്ന ത്രിദിന തണ്ണീര്‍തട ജൈവവൈവിധ്യ സംരക്ഷണ ശില്‍പശാലയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി വിഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ചും അതിന്റെ നാശം കൊണ്ടുള്ള പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും ഉയർന്നുവന്നു. നൗഷാദ് […]

News

ആധുനിക ജീവിത ശൈലി തണ്ണീർത്തടങ്ങളുടെ നാശത്തിനു കാരണമാകുന്നു : ഡോ. ജാഫർ പാലോട്ട്

Reporter FARHANA SAYYIDA, II BA Multimedia വേങ്ങര : ജീവിത ശൈലിയിലുള്ള വലിയ മാറ്റങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങളും തണ്ണീര്തടങ്ങളെയും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാവുന്നു എന്ന് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് അഭിപ്രായപ്പെട്ടു. തണ്ണീർത്തടങ്ങളും ജീവജാലങ്ങളും മനുഷ്യജീവനുമായുള്ള അബേദ്ധ്യമായ ബന്ധത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലായി അദ്ദേഹത്തിന്റെ വാക്കുകൾ. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ ഭൂമിത്രസേനയുടെ നേതൃത്വത്തിൽ നടത്തിയ ജലാശയം 2k19 എന്ന ത്രിദിന തണ്ണീർത്തട ജൈവവൈവിധ്യ സംരക്ഷണ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രിൻസിപ്പാൾ […]

News

മലബാർ കോളേജിൽ ത്രിദിന പരിസ്ഥിതി ശില്പശാല ‘ജലാശയം 2019’ ഫെബ്രുവരി ഏഴിന് തുടങ്ങും

വേങ്ങര: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്ര സേന ത്രിദിന പരിസ്ഥിതി ശില്പശാല ‘ജലാശയം 2019’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7, 8, 9 തിയ്യതികളിൽ നടക്കുന്ന ശില്പശാലയിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും അടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്നു. പ്രകൃതിയിൽ മനുഷ്യന്റെ അമിതമായ ചൂഷണം മൂലം കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർകഥയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ജലാശയ സംരക്ഷണത്തിന്റെയും ജലത്തിന്റെ അമിതോപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം […]