News

വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു. രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു. കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച ‘മഴത്തുള്ളികൾ ‘ മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും , വായന വാരാഘോഷാത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വായന മത്സരത്തിനുള്ള മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ. […]

News

അയൽ വീട്ടുകാർക്കുള്ള ഉപഹാരമായി മലബാർ മൾട്ടിമീഡിയയുടെ ‘അരികത്തൊരു മരം’ പദ്ധതി

Reporter MUHSIN RAHMAN, II BA Multimedia വേങ്ങര: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഡിപ്പാർട്ടമെന്റ് ക്യാമ്പസിലും കോളേജിന്റെ പരിസരത്തുള്ള വീടുകളിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടു. പരിസ്ഥിതി സംരക്ഷണം വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നി ‘അരികത്തൊരു മരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് തൈകൾ നട്ടത്. തൈകളുടെ പരിപാലനവും മേൽനോട്ടവും വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ച് നാല്പത് […]

News

നിറപ്പകിട്ടാർന്ന പ്രതീക്ഷകളോടെ പുതിയ അധ്യയന വർഷത്തെ വ്യത്യസ്തമായ തരത്തിൽ നമുക്ക് വരവേൽക്കാം…!!

പഠനത്തോടൊപ്പം സാമൂഹിക ബോധവും ഉത്തരവാദിത്വങ്ങളും വളർത്തിയും നിർവ്വഹിച്ചും ഉയർന്നു വരുന്ന വിദ്യാർത്ഥികളാണ് മലബാർ ക്യാമ്പസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നത്. ക്ലാസ്റൂമിനകത്ത് പുസ്തകങ്ങളുമായി മാത്രം സല്ലപിക്കുന്നതാണ് വിദ്യാർഥിത്വം എന്ന പതിവ് പല്ലവി തിരുത്തി എഴുതി ഭൂമിയിൽ ജീവന്റെ നല്ല നാളെകൾ സൃഷ്ടിച്ചെടുക്കുന്നതിനായി മലബാർ കോളേജിലെ മൾട്ടീമീഡിയ വിദ്യാർത്ഥികൾ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. പുതുമഴ പെയ്തിറങ്ങിയ ഊരകം മലയുടെ താഴവരയിൽ പച്ചപ്പിന്റെ പുതിയ മുകുളങ്ങൾ ഈ മണ്ണിനോട് ചേർത്ത് വെച്ച്‌ നമുക്ക് തുടങ്ങാം. മലബാർ ക്യാമ്പസിന്റെ ചുറ്റുമുള്ള മുപ്പതോളം വീടുകളിൽ […]

News

റമളാനിന്റെ പരിശുദ്ധിയിൽ ഇഫ്താർ സംഗമവുമായി മലബാർ സ്റ്റാഫ് ക്ലബ്

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അധ്യാപകരും അനധ്യാപകരുമടക്കം മുപ്പതോളം പേർ സംഗമത്തിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങളായ മൻസൂർ , നൗഫൽ, മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വെച്ചുതന്നെ മലബാറിന്റെ തനത് വിഭവങ്ങൾ ഒരുക്കി. സ്റ്റാഫ് കൂട്ടായ്മയുടെ മറ്റൊരു മികച്ച പരിപാടിയായി ഇഫ്‌താർ മീറ്റ്. സ്റ്റാഫ് ക്ലബ് സെക്രട്ടറി ടി മുഹമ്മദലി നേതൃത്വം നൽകിയ പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി അടക്കം ഭൂരിഭാഗം സ്റ്റാഫ് അംഗങ്ങളും […]

News

റമളാനിന്റെ പരിശുദ്ധിയിൽ കൂട്ടായ്മയുടെ വിരുന്നൊരുക്കി മലബാർ ഇഫ്താർ മീറ്റ്

വേങ്ങര: സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് നൽകി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇഫ്താർ മീറ്റ്. കോളേജ് യൂണിയൻ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പാൾ ഡോ. യു സൈതലവി, മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, അധ്യാപകർ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മലബാറിന്റെ തനതു രുചിക്കൂട്ടുകളാൽ തയ്യാറാക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളും പഴവർഗ്ഗങ്ങളും ഇഫ്താർ സംഗമത്തിന് കൊഴുപ്പേകി. ദീപാലംകൃതമായ സദസ്സിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

News

മലബാർ കോളേജ് “അഭയം” പദ്ധതി പൂർണതയിലേക്ക്…

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അഭയം പദ്ധതി അവസാന ഘട്ടത്തിലേക്ക് . പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പട്ട ഒതുക്കുങ്ങൽ മറ്റത്തൂരങ്ങാടിയിലെ അബൂബക്കറിന്റെ കുടുംബത്തിനാണ് അഭയം പദ്ധതിയിലൂടെ എൻ. എസ്. എസ് വളണ്ടിയേഴ്‌സും സഹൃദയരായ നാട്ടുകാരും ചേർന്ന് വീട് നിർമിച്ച് നൽകുന്നത്. നാട്ടുകാരുടെയും എൻ. എസ്. എസ്. കോ -ഓർഡിനേറ്റർ അബ്‌ദുൾ ബാരി യുടെയും സാനിധ്യത്തിൽ വീടിന്റെ കട്ടിൽ വെക്കൽ കർമ്മം നിർവഹിച്ചു.

News

മലബാർ ക്യാമ്പസിന്റെ ചരിത്ര പുസ്തകത്തിലേക്ക് നേട്ടങ്ങളുടെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഒരു അധ്യയന വർഷം കൂടി വിടപറയുന്നു…

വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു. നിപയും പ്രളയവും പുൽവാമയും സൃഷ്‌ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്. എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ പുതിയ ഏടുകളായി […]

News

വയനാടൻ ചുരമിറങ്ങി വേങ്ങരയിലേക്ക് വന്ന സൗഭാഗ്യം

Reporter ABDUL BARI C, Assistant Professor, Department of English വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് IQAC ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം. ഇ.എം.ഇ.എ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. പി. മോഹൻ അവാർഡ് കൈമാറി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓമാനൂരിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് നിരവധി വിദ്യാർത്ഥികൾക്ക് അധ്യാപകനായും […]

News

അവസാന ബെല്ലും മുഴങ്ങി; വേർപാടിന്റെ വേദനയിൽ മലബാർ ക്യാമ്പസ്

Reporter SIBILA P, II BA Multimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2016-19 ബാച്ചിന്റെ വിടവാങ്ങലിനോടനുബന്ധിച്ച് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു. ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാ ഡിപ്പാർട്മെന്റുകളും മനോഹരമായ ദൃശ്യ വിരുന്നൊരുക്കിക്കൊണ്ടാണ് അവസാന വർഷ വിദ്യാർത്ഥികളെ സ്വീകരിച്ചത്. പാഠ്യ-പഠ്യേതര പ്രവർത്തങ്ങളിലും കലാ കായിക മേഖലകളിലും കോളേജിന്റെ കുതിപ്പിൽ നിലവിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രകടനങ്ങളെ പ്രിൻസിപ്പൽ ഡോ. യു. സൈതലവി പ്രത്യേകം സ്മരിച്ചു. വിവിധ പഠന വകുപ്പുകൾ സംഘടിപ്പിച്ച […]

News

മലബാർ സ്റ്റാഫ് ക്ലബ്: ടി മുഹമ്മദ് അലി സെക്രട്ടറി

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സ്റ്റാഫ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ഭരണ സമിതിയുടെ സെക്രട്ടറിയായി കോളേജിലെ കായികാദ്ധ്യാപകൻ ടി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു. നിലവിലെ സ്റ്റാഫ് സെക്രട്ടറി രേഷ്മ എം സ്വാഗതം ആശംസിക്കുകയും സ്റ്റാഫ് ക്ലബ്ബിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് ആവയിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ […]